Categories
headlines

ചെങ്ങോടുമല; പഠനസംഘം ഗ്രാമ പഞ്ചായത്തിനെ കേള്‍ക്കണം-സര്‍വ്വകക്ഷി യോഗം


കൂട്ടാലിട: ചെങ്ങോടുമലയില്‍ കരിങ്കല്‍ ഖനനത്തിന് പാരിസ്ഥിതികാനുമതി നല്‍കുന്നതുമായി ബന്ധപ്പെട്ട് സൈറ്റ് സന്ദര്‍ശിക്കുന്ന പുതിയ പഠനസംഘം കോട്ടൂര്‍ ഗ്രാമപഞ്ചായത്തിനേയും ഖനനവിരുദ്ധ ആക്ഷന്‍ കൗണ്‍സിലിനേയും കേള്‍ക്കണമെന്ന് ഗ്രാമപഞ്ചായത്ത് വിളിച്ചു ചേര്‍ത്ത സര്‍വ്വകക്ഷി യോഗം ആവശ്യപ്പെട്ടു.


ആദ്യം സ്ഥലം സന്ദര്‍ശിച്ച സംസ്ഥാന വിദഗ്ധ വിലയിരുത്തല്‍ സമിതിയിലെ രണ്ട് അംഗങ്ങള്‍ ഗ്രാമ പഞ്ചായത്തിനേയോ സമരസമിതിയേയോ അറിയിക്കാതെയാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്.

ചെങ്ങോടുമലക്കു ചുറ്റുമുളള ആറ് ഗ്രാമ സഭകള്‍ ഒറ്റക്കെട്ടായി ക്വാറിക്കെതിരെ പ്രമേയം പാസാക്കിയിട്ടുണ്ട്. ജില്ലാ കലക്ടര്‍ നിയോഗിച്ച വിദഗ്ധ സംഘവും ശാസ്ത്രസാഹിത്യ പരിഷത്ത് നിയോഗിച്ച വിദഗ്ധ സംഘവും ചെങ്ങോടുമലയില്‍ ഖനനം നടന്നാല്‍ വലിയ പാരിസ്ഥിതിക പ്രത്യാഘാതമുണ്ടാകുമെന്ന് ചൂണ്ടിക്കാട്ടിയിട്ടുണ്ട്.


ചെങ്ങോടുമല സംരക്ഷണ സമരം ശക്തമാക്കാന്‍ സര്‍വ്വകക്ഷി യോഗം തീരുമാനിച്ചു. ചെങ്ങോടുമലയുടെ പരിസ്ഥിതി പ്രാധാന്യം ചൂണ്ടിക്കാട്ടി ഗ്രാമപഞ്ചായത്തും സമരസമിതിയും വിവിധ രാഷ്ട്രീയ പാര്‍ട്ടികളും പഠന സംഘത്തിന് കത്തുനല്‍കാനും തീരുമാനിച്ചു.

ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സി. എച്ച്. സുരേഷ് അധ്യക്ഷത വഹിച്ചു. സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ കെ. ഷൈന്‍ ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ ടി. പി. ഉഷ, എം. സിന്ധു, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളായ ടി. ഷാജു, കെ. കെ. അബൂബക്കര്‍, എസ്. എല്‍. കിഷോര്‍, എം. പി. അസ്സന്‍കോയ, കെ. വി. സത്യന്‍, എം. ചന്ദ്രന്‍, കെ. കെ. ബാലന്‍, സി. എച്ച്. സുരേന്ദ്രന്‍, എന്‍. ആര്‍. ശ്രീജിത്ത്, സമരസമിതി നേതാക്കളായ കല്പകശ്ശേരി ജയരാജന്‍, ചീനിക്കല്‍ സുരേഷ്, മുന്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഷീജ കാറാങ്ങോട്ട് എന്നിവര്‍ സംസാരിച്ചു.


Spread the love
പേരാമ്പ്ര ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
Perambranews Live

RELATED NEWS


NEWS ROUND UP