Categories
headlines

ചെങ്ങോടുമല-വേയപ്പാറ ടൂറിസം; ശാസ്ത്രസാഹിത്യ പരിഷത്ത് എംഎല്‍എക്ക് പ്രോജക്ട് സമര്‍പ്പിച്ചു


കൂട്ടാലിട: വേയപ്പാറ – ചെങ്ങോടുമല ടൂറിസത്തിന്റെ അനന്തസാധ്യതകള്‍ വിവരിച്ചുകൊണ്ടുള്ള പ്രോജക്ട് ശാസ്ത്രസാഹിത്യ പരിഷത്ത് നരയംകുളം യൂണിറ്റിന്റെ നേതൃത്വത്തില്‍ ബാലുശ്ശേരി എം.എ.എ അഡ്വ: സച്ചിന്‍ ദേവിന് സമര്‍പ്പിച്ചു.


എം.എല്‍.എ നിങ്ങളോടൊപ്പം എന്ന പരിപാടിയിലാണ് പരിഷത്ത് യൂണിറ്റ് പ്രസിഡന്റ് മേപ്പാടി ബാലകൃഷ്ണന്‍, സെക്രട്ടറി ടി. എം. സുരേഷ് ബാബു എന്നിവര്‍ പ്രോജക്ട് സമര്‍പ്പിച്ചത്.

പരിഷത്തിന്റെ നേതൃത്വത്തിലുള്ള സംഘം പ്രദേശം സന്ദര്‍ശിച്ചാണ് പ്രോജക്ട് തയ്യാറാക്കിയത്.
ഈ ആവശ്യം ഉന്നയിച്ച് കോട്ടൂര്‍ ഗ്രാമപഞ്ചായത്ത് രണ്ടാം വാര്‍ഡ് മെംബര്‍ ടി. പി. ഉഷയും സച്ചിന്‍ ദേവ് എം.എല്‍.എക്ക് നിവേദനം നല്‍കിയിരുന്നു.


കരിങ്കല്‍ ഖനന ഭീഷണി നേരിടുന്ന ചെങ്ങോടുമല സര്‍ക്കാര്‍ ഏറ്റെടുത്ത് വേയപ്പാറയുമായി ബന്ധിപ്പിച്ച് ഇക്കോ ടൂറിസ്റ്റ് കേന്ദ്രം ആരംഭിച്ചാല്‍ ഖനന ഭീഷണി ഇല്ലാതാവുകയും സര്‍ക്കാരിന് വരുമാനമുണ്ടാവുകയും ചെയ്യുമെന്ന് മെംബര്‍ നിവേദനത്തില്‍ പറയുന്നു.

 

Spread the love
പേരാമ്പ്ര ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
Perambranews Live

RELATED NEWS


NEWS ROUND UP