കക്കറമുക്ക് കരുണ പാലിയേറ്റിവ് കേന്ദ്രം നാടിന് സമര്‍പ്പിച്ചു

By | Thursday September 12th, 2019

SHARE NEWS

 

പേരാമ്പ്ര: ചെറുവണ്ണൂര്‍ പഞ്ചായത്തിലെ കക്കറമുക്കിലെയും പരിസര പ്രദേശങ്ങളിലെയും ആതുരസേവന രംഗത്ത് പുതിയ കാല്‍വെപ്പുമായി കരുണ പെയിന്‍ ആന്‍ഡ് പാലിയേറ്റിവ് കേന്ദ്രത്തിന് തുടക്കമായി. പാലിയേറ്റിവ് കേന്ദ്രത്തിന്റെ ഉദ്ഘാടനം മന്ത്രി ടി.പി. രാമകൃഷ്ണന്‍ നിര്‍വ്വഹിച്ചു.

ചെറുവണ്ണൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.പി. ബിജു അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് കെ.ടി. മജീദ് ഉപഹാര സമര്‍പ്പണം നിര്‍വഹിച്ചു. കേന്ദ്രത്തോടനുബന്ധിച്ചുള്ള തൊഴില്‍ പരിശീലന കേന്ദ്രത്തിന്റെ ഉദ്ഘാടനം പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് അംഗം സി.എം. ബാബു നിര്‍വഹിച്ചു. വൈസ് പ്രസിഡന്റ് എ.കെ. സന്തോഷന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു.

പ്രദേശത്തെ പ്രളയബാധിത കുടുംബങ്ങള്‍ക്കുള്ള ഓണക്കിറ്റ് വിതരണം മുഖ്യരക്ഷാധികാരി പി.പി. മൊയ്തുവും പ്രളയത്തില്‍ ദുരിതമനുഭവിച്ച ക്ഷീരകര്‍ഷകര്‍ക്കുള്ള കാലിത്തീറ്റ കിറ്റ് വിതരണം വെറ്ററിനറി സര്‍ജന്‍ ഡോ. റസീനയും നിര്‍വഹിച്ചു. രക്ത ഗ്രൂപ്പ് നിര്‍ണയ ക്യാമ്പ് ഉദ്ഘാടനം ഗ്രാമ പഞ്ചായത്ത് അംഗം കെ.കെ. കുഞ്ഞബ്ദുള്ളയും സൗജന്യ ഒ.പി ഉദ്ഘാടനം ഡോ. ഷഫീക്കും നിര്‍വഹിച്ചു.

പാലിയേറ്റിവ് കേന്ദ്രത്തിനുള്ള പ്രഥമ ധനസഹായം ടി. മുഹമ്മദ് ഷാഫിയില്‍ നിന്ന് കരുണ ട്രഷറര്‍ മീത്തലെ കക്കറ കുഞ്ഞമ്മത് ഏറ്റുവാങ്ങി. വി.ബി. രാജേഷ് മുഖ്യ പ്രഭാഷണം നടത്തി. ബ്ലോക്ക് പഞ്ചായത്ത് അംഗം കെ. നാരായണക്കുറുപ്പ്, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് നഫീസ കൊയിലോത്ത്, അംഗങ്ങളായ കെ. കുഞ്ഞികൃഷ്ണന്‍, എം.പി. രാജിനി, പേരാമ്പ്ര മണ്ഡലം പാലിയേറ്റിവ് സെന്റര്‍ ചെയര്‍മാന്‍ എ.കെ. തറുവൈഹാജി,

ടി.പി. ചന്ദ്രന്‍, എന്‍.ആര്‍. രാഘവന്‍, മലേരി മൊയ്തു, കെ.സി. മൊയ്തു, കെ.കെ. രജീഷ്, എന്‍.കെ. വത്സന്‍, ഒ. അബ്ദുറഹ്മാന്‍, ഹമീദ് വിലങ്ങില്‍, കെ.സി. അസീസ്, കെ. ബാലകൃഷ്ണന്‍, ശ്രീധരന്‍ വയലാട്ട്, വി.കെ. . കുഞ്ഞമ്മത് എന്നിവര്‍ സംസാരിച്ചു. കരുണ സെക്രട്ടറി തറമ്മല്‍ ഹമീദ് സ്വാഗതവും വൈസ് പ്രസിഡന്റ് പി.പി. ഗോപാലന്‍ നന്ദിയും പറഞ്ഞു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ പേരാമ്പ്രന്യൂസിന്റെതല്ല. സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Your email address will not be published. Required fields are marked *

*

*

Also Read