കാരയില്‍ നട – കുറൂരക്കടവ് – അറയ്ക്കല്‍ പാലം റോഡ് നിര്‍മ്മിക്കണം; കര്‍മ സമിതി

By | Wednesday November 6th, 2019

SHARE NEWS

പേരാമ്പ്ര: ചെറുവണ്ണൂര്‍ ഗ്രാമപഞ്ചായത്തിലെ 14, 15 വാര്‍ഡുകളില്‍പ്പെട്ട, ആവളപാണ്ടിയുടെ ഒരു ഭാഗം പൂര്‍ണ്ണമായി നിലകൊള്ളുന്ന കാരയില്‍നട മുതല്‍ കുറൂരക്കടവ് അറയ്ക്കല്‍ പാലം വരെ പൂര്‍ണ്ണമായ തോതില്‍ ഗതാഗത യോഗ്യമായ റോഡ് നിര്‍മ്മിക്കാന്‍ ആവശ്യമായ നടപടി സ്വീകരിക്കണമെന്ന് കക്കറമുക്ക് സ്‌കൂളില്‍ ചേര്‍ന്ന ഗുണഭോക്താക്കളുടെ യോഗം ആവശ്യപ്പെട്ടു.

നിര്‍ദ്ദിഷ്ട റോഡിന്റെ ഭാഗത്ത് താമസിക്കുന്ന 300 ലധികം കുടുംബങ്ങളുടെ ഏക ആശ്രയമാണ് ഈ റോഡ്. ജില്ലയുടെ നെല്ലറയായ ആവളപാണ്ടിയുടെ വികസനത്തിന് മുതല്‍കൂട്ട് ആവാനും വികസന കാര്യത്തില്‍ പിന്നോക്കം നില്‍ക്കുന്ന മേഖലയ്ക്ക് വലിയ ഊര്‍ജം നല്‍കാനും റോഡ് നിവില്‍ വരുന്നതോടെ കഴിയും. നിലവിലുള്ള മണ്‍പാതയില്‍ കൂടി കാല്‍നടയാത്രയ്ക്ക് പോലും ദുഷ്‌ക്കരമായ അവസ്ഥയാണ്.

ആവള ഹയര്‍ സെക്കന്ററി സ്‌കൂളിലെ നൂറിലധികം വിദ്യാര്‍ത്ഥികളും, ആവള പ്രാഥമികാേരാഗ്യ കേന്ദ്രത്തിലേക്ക് പോവുന്ന രോഗികള്‍ ഉള്‍പ്പെടെ നൂറുകണക്കിന് ആളുകള്‍ നിത്യേന ഉപയോഗിക്കുന്ന വഴിയാണ് ഇത്. പ്രസ്തുത വഴി ഗതാഗത യോഗ്യമായ റോഡ് നിര്‍മ്മിക്കാന്‍ ആവശ്യമായ നടപടി അധികൃതര്‍ സ്വീകരിക്കണമെന്ന് യോഗം ചൂണ്ടിക്കാട്ടി.

ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ കെ. കുഞ്ഞികൃഷണ്‍ യോഗം ഉദ്ഘാടനം ചെയതു. സി. കുഞ്ഞമ്മത് അധ്യക്ഷത വഹിച്ചു. മണ്ഡലം വികസന മിഷന്‍ കണ്‍വീനര്‍ എം കുഞ്ഞമ്മത്, ഗ്രാമപഞ്ചായത്തംഗം എം.പി. രാജിനി, കെ.കെ. രജിഷ്, ശ്രിലേഖ പയ്യത്ത്, എം.വി. മുനീര്‍, കെ.സി. മൊയ്തു, വി.പി. ബാലന്‍ നമ്പ്യാര്‍, ടി.കെ. യൂസഫ് എന്നിവര്‍ സംസാരിച്ചു.

യോഗത്തില്‍ കെ. കുഞ്ഞികൃഷ്ണന്‍ ചെയര്‍മാനും കെ.കെ. രജീഷ് ജനറല്‍ കണ്‍വിനറും എം.വി.മുനിര്‍ ട്രഷററും ചെറുവോട്ട് കുഞ്ഞമ്മത് കോ ഓര്‍ഡിനേറ്ററുമായി കര്‍മ്മസമിതി രൂപികരിച്ചു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ പേരാമ്പ്രന്യൂസിന്റെതല്ല. സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Your email address will not be published. Required fields are marked *

*

*

Also Read