ആവശ്യത്തിന് ജിവനക്കാരില്ല: ചെറുവണ്ണൂര്‍ കൃഷിഭവന്‍ പ്രവര്‍ത്തനം താളം തെറ്റുന്നു

By | Saturday October 12th, 2019

SHARE NEWS

പേരാമ്പ്ര : ആവശ്യത്തിന് ജിവനക്കാരില്ലാത്തതിനാല്‍ ചെറുവണ്ണൂര്‍ കൃഷിഭവന്‍ പ്രവര്‍ത്തനം താളം തെറ്റുന്നു. കൃഷി ഓഫിസറും, മൂന്ന് അസിസ്റ്റന്റ് കൃഷി ഓഫിസറും വേണ്ടിടത്ത് ഒരു അസിസ്റ്റന്റ് ഓഫീസര്‍ മാത്രമാണ് നിലവിലുള്ളത്. കൃഷി ഓഫിസര്‍ യോഗത്തിന് പോകുമ്പോഴും, അസിസ്റ്റന്റ് ഫീല്‍ഡില്‍ പോകുമ്പോഴും ഓഫീസില്‍ ജീവനക്കാര്‍ ഇല്ലാത്തതിനാല്‍ പല ആവശ്യങ്ങള്‍ക്കായ് എത്തുന്ന കര്‍ഷകര്‍ മടങ്ങിപോവുകയാണ് പതിവ്.

കാര്‍ഷിക ഗ്രാമമായ ചെറുവണ്ണൂരില്‍ നടപ്പിലാക്കുന്ന വിവിധ കാര്‍ഷിക പദ്ധതികളായ, കേരഗ്രാമം പദ്ധതി, സമഗ്ര നെല്‍കൃഷി പദ്ധതി, ജനകീയാസൂത്രണം വഴി വിതരണം ചെയ്യുന്ന വളങ്ങള്‍ നല്‍കല്‍, പ്രധാനമന്ത്രി കൃഷി സമ്മാന്‍ നിധി പദ്ധതി, പ്രകൃതിക്ഷോഭ ദുരിതാശ്വാസം തുടങ്ങിയവ ലഭിക്കാതെ കര്‍ഷകര്‍ ബുദ്ധിമുട്ടുകയാണ്.

ചെറുവണ്ണൂര്‍ കൃഷിഭവനില്‍ ആവശ്യത്തിന് ജീവനക്കാരെ ഉടന്‍ നിയമിക്കണമെന്ന് കര്‍ഷക മോര്‍ച്ച കോഴിക്കോട് ജില്ല ജനറല്‍ സെക്രട്ടറി കെ.കെ. രജീഷ് ആവശ്യപ്പെട്ടു. ഇക്കാര്യം ആവശ്യപ്പെട്ട് കൃഷി മന്ത്രി വി.എസ്. സുനില്‍കുമാറിന് നിവേദനം നല്‍കിയതായി കെ.കെ. രജീഷ് അറിയിച്ചു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ പേരാമ്പ്രന്യൂസിന്റെതല്ല. സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Your email address will not be published. Required fields are marked *

*

*

Also Read