ശിശുദിനത്തില്‍ സ്‌നാക്‌സ് പാര്‍ലര്‍ ഒരുക്കി പേരാമ്പ്ര സെന്റ് ഫ്രാന്‍സിസ്

By | Friday November 15th, 2019

SHARE NEWS

പേരാമ്പ്ര : ശിശുദിനത്തില്‍ വിദ്യാര്‍ത്ഥികള്‍ക്കായ് സ്‌ക്കൂള്‍ അങ്കണത്തില്‍  സ്‌നാക്‌സ് പാര്‍ലര്‍ ഒരുക്കി പേരാമ്പ്ര സെന്റ് ഫ്രാന്‍സിസ് ഇംഗ്ലീഷ് മീഡിയം ഹൈസ്‌കൂളിലെ അമ്മമാരും അധ്യാപികമാരും. എംപിടിഎയുടെ അധ്യാപകരുടെയും സഹകരണത്തോടെ ഒരുക്കിയ സ്‌നാക്‌സ് പാര്‍ലര്‍, ലക്കി കൗണ്ടര്‍ എന്നിവ കൗതുകമുണര്‍ത്തി.

കുട്ടികളുടെ ചെറിയ കടകള്‍ ഒരുക്കിയ അമ്മമാരും അധ്യാപികമാരും വീട്ടില്‍ തയ്യാര്‍ ചെയത മധുര പലഹാരങ്ങളും പഴങ്ങളും വില്‍പനക്ക് എത്തിച്ചു. ഇത്തരം കൗണ്ടറുകള്‍ മില്‍മയുടെ ഐസ്‌ക്രീം പാര്‍ലര്‍ എന്നിവയില്‍ നിന്ന് ലഭിക്കുന്ന പണം സ്‌കൂളിന്റെ സാധുജന ഫണ്ടിലേക്ക് നല്‍കി.

ശിശുദിന റാലി, പ്രഭാഷണം, സ്‌നാക്‌സപാര്‍ലര്‍, വിവിധ കലാപരിപാടി ശിശുദിനം വര്‍ണ്ണാഭമായ പരിപാടികളോടെ ആഘോഷിച്ചു. ഡോ. സി.കെ.വിനോദ് കുമാര്‍, മാതാ പേരാമ്പ്ര ഡയറക്ടര്‍ കനകദാസ് എന്നിവര്‍ ശിശുദിന സന്ദേശം നല്‍കി. പിടിഎ പ്രസിഡന്റ് പി.എം. പ്രകാശന്‍ അധ്യക്ഷത വഹിച്ചു. പ്രധാനാധ്യാപിക  സിറ്റര്‍ റോസിലി സ്വാഗതം പറഞ്ഞു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ പേരാമ്പ്രന്യൂസിന്റെതല്ല. സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Your email address will not be published. Required fields are marked *

*

*

Also Read