പൊതു വിപണികളില്‍ പരിശോധന നടത്തി; 3 കടകള്‍ക്കെതിരെ നടപടി സ്വീകരിച്ചു

By | Thursday April 2nd, 2020

SHARE NEWS

 

പേരാമ്പ്ര : കൊയിലാണ്ടി താലൂക്ക് സപ്ലൈ ഓഫീസറുടെ നേതൃത്വത്തിലുള്ള പരിശോധനാ സംഘം കൊയിലാണ്ടി, നടുവത്തൂര്‍, മേപ്പയൂര്‍, അഞ്ചാംപീടിക, കൂത്താളി, കടിയങ്ങാട് എന്നിവിടങ്ങളിലെ പൊതു വിപണികളില്‍ പരിശോധന നടത്തി. വില വിവരപട്ടിക പ്രദര്‍ശിപ്പിക്കാത്തതിന് 3 കടകള്‍ക്കെതിരെ നടപടികള്‍ സ്വീകരിച്ചു.

മേപ്പയൂര്‍ ടൗണില്‍ തക്കാളിക്ക് കൂടുതല്‍ വില ഈടാക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് വില 20/ രൂപയാക്കി കുറവ് ചെയ്യിച്ചു. പരിശോധന തുടരുമെന്നും എല്ലാ പച്ചക്കറി – പലവ്യഞ്ജന കടകളിലും വിലവിവരപട്ടിക പ്രദര്‍ശിപ്പിക്കേണ്ടതാണെന്നും അമിത വില ഈടാക്കിയാല്‍ കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്നും സപ്ലൈ ഓഫീസര്‍ അറിയിച്ചു.

താലൂക്ക് സപ്ലൈ ഓഫീസര്‍ വി .പി രാജീവന്‍, റേഷനിംഗ് ഇന്‍സ്പക്ടര്‍മാരായ എന്‍.കെ സുരേന്ദ്രന്‍, ടി. പി.രമേശന്‍, ജ്യോതി ബസു എന്നിവര്‍ പരിശോധനക്ക് നേതൃത്വം നല്കി.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ പേരാമ്പ്രന്യൂസിന്റെതല്ല. സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Your email address will not be published. Required fields are marked *

*

*

Also Read