Categories
headlines

സികെജിഎം ഗവണ്‍മെന്റ് കോളേജില്‍ ഗസ്റ്റ് അദ്ധ്യാപകരെ ആവശ്യമുണ്ട്


പേരാമ്പ്ര: സികെജിഎം ഗവണ്‍മെന്റ് കോളേജില്‍ കംപ്യൂട്ടര്‍ ആപ്ലിക്കേഷന്‍, സ്റ്റാറ്റിസ്റ്റിക്‌സ്, ഫിസിക്‌സ്, കെമിസ്ട്രി, പൊളിറ്റിക്‌സ് വിഷയങ്ങളില്‍ ഗസ്റ്റ് അദ്ധ്യാപകരെ ആവശ്യമുണ്ട്.


ബന്ധപ്പെട്ട വിഷയത്തില്‍ 55% മാര്‍ക്കോടെയുള്ള ബിരുദാനന്ത ബിരുദവും നെറ്റുമാണ് യോഗ്യത. നെറ്റുള്ളവരുടെ അഭാവത്തില്‍ തെറ്റില്ലാത്തവരെയും പരിഗണിക്കും.

ഉദ്യോഗാര്‍ത്ഥികള്‍ കോളേജ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയരക്ടറുടെ ഓഫിസില്‍ പേര് രജിസ്റ്റര്‍ ചെയ്തവരായിരിക്കണം. ഇന്റര്‍വ്യൂ തിയ്യതി പിന്നീട് അറിയിക്കുന്നതാണ്.


താല്പര്യമുള്ളവര്‍ വെള്ളക്കടലാസില്‍ തയ്യാറാക്കിയ ബയോഡാറ്റ 14.06.2021 ന് വൈകുന്നേരം 5 മണിക്കു മുന്‍പ് [email protected] എന്ന ഇ-മെയില്‍ അഡ്രസ്സില്‍ അയച്ചു തരേണ്ടതാണ്.

ബയോഡാറ്റയില്‍ അപേക്ഷകന്റെ whatsapp നമ്പര്‍ നിര്‍ബന്ധമായും രേഖപ്പെടുത്തിയിരിക്കണം. ഇന്റര്‍വ്യൂ പൂര്‍ണമായും കോവിഡ് മാനദണ്ഡങ്ങള്‍ അനുസരിച്ചായിരിക്കും. ഹാജരാകേണ്ടതാണ്.


 

Spread the love
പേരാമ്പ്ര ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
Perambranews Live

RELATED NEWS


NEWS ROUND UP