കമ്മ്യൂണിറ്റി കിച്ചണ് ഭക്ഷ്യധാന്യങ്ങള്‍ കൈമാറി

By | Sunday March 29th, 2020

SHARE NEWS

പേരാമ്പ്ര : ചങ്ങരോത്ത് ഗ്രാമ പഞ്ചായത്തിലെ കമ്മ്യൂണിറ്റി കിച്ചണുകളിലൊന്നായ പന്തിരിക്കര വേങ്ങേരി ഗവ: എല്‍.പി സ്‌കൂളില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഭക്ഷ്യ ധാന്യങ്ങള്‍ നല്‍കി.

കമ്യൂണിറ്റി കിച്ചണിന്റെ ചുമതലയുള്ള ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ഇ.ടി സരീഷ്, പഞ്ചായത്ത് അംഗം കെ.പി ജയേഷ് എന്നിവര്‍ക്ക് യൂത്ത് കോണ്‍ഗ്രസ് നിയോജകമണ്ഡലം പ്രസിഡന്റ് എസ്. സുനന്ദ് ഭക്ഷ്യധാന്യങ്ങള്‍ കൈമാറി.

യൂത്ത് കോണ്‍ഗ്രസ് ഭാരവാഹികളായ അരുണ്‍ പെരുമന, ഇ.എന്‍. സുമിത്ത്, എ.ഡി.എസ് അംഗം ഷിജി, പി.എം കുമാരന്‍ എന്നിവര്‍ സംബന്ധിച്ചു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ പേരാമ്പ്രന്യൂസിന്റെതല്ല. സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Your email address will not be published. Required fields are marked *

*

*

Also Read