പാലേരി തോട്ടത്താംകണ്ടിയില്‍ സമ്പൂര്‍ണ്ണ ലോക്ക്ഡൗണ്‍

By | Wednesday April 8th, 2020

SHARE NEWS

പേരാമ്പ്ര : യുവാവിന് കോവിഡ് രോഗം സ്ഥിരീകരിച്ച ചങ്ങരോത്ത് ഗ്രാമപഞ്ചായത്തിലെ പാലേരി തോട്ടത്താം കണ്ടിയില്‍ നാളെ മുതല്‍ ജില്ല കലക്ടര്‍ സമ്പൂര്‍ണ്ണ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചു. ഗ്രാമപഞ്ചായത്തിലെ മൂന്നാം വാര്‍ഡിലാണ് രോഗം സ്ഥിരീകരിച്ച യുവാവിന്റെ വീട്.

ഈ വാര്‍ഡില്‍ കടകള്‍ കാലത്ത് 8 മണിമുതല്‍ 11 മണിവരെയും റേഷന്‍ഷാപ്പ് ഉച്ചക്ക് 1 മണിവരെയും മാത്രമേ പ്രവര്‍ത്തിക്കാവൂ. വാര്‍ഡിലുള്ളവര്‍ വാര്‍ഡ് വിട്ട് പുറത്തുപോവാനോ പുറത്തുള്ളവര്‍ ഇവിടേക്ക് വരാനോ പാടുള്ളതല്ല. പൊതുഗതാഗതം പൂര്‍ണ്ണമായും നിരോധിച്ചിരിക്കുന്നതായും ജില്ല കലക്ടര്‍ അറിയിച്ചു.

വാര്‍ഡിലേക്കുള്ള രണ്ട് റോഡുകളും അടച്ചു. ആരോഗ്യ റവന്യൂ ഗ്രാമപഞ്ചായത്ത് അധികൃതര്‍ സമൂഹ വ്യാപനം തടയുന്നതിനായി ശക്തമായ പ്രതിരോധ ്രപവര്‍ത്തനങ്ങള്‍ നടത്തിവരുന്നു. രാത്രിയിലും പൊയുജനങ്ങള്‍ക്കായി അറിയിപ്പ് നല്‍കുന്നതിനായ് മൈക്ക് പ്രചരണവും നടത്തുന്നു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ പേരാമ്പ്രന്യൂസിന്റെതല്ല. സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Your email address will not be published. Required fields are marked *

*

*

Also Read