കോണ്‍ഗ്രസ് നേതാവ് എം.കെ. സഹദേവന്‍ അന്തരിച്ചു.

By | Thursday October 10th, 2019

SHARE NEWS

പേരാമ്പ്ര :

കോണ്‍ഗ്രസ് നേതാവും മുന്‍ ഡി.സി.സി അംഗവുമായ മാളിക്കണ്ടി എം.കെ സഹദേവന്‍ (73) പേരാമ്പ്ര ബൈപ്പാസ് റോഡിലെ ശ്രേയസില്‍ അന്തരിച്ചു.

പേരാമ്പ്രയിലെ മാളിക്കണ്ടി കോംപ്ലക്‌സ് ഉടമയാണ്. കൊയിലാണ്ടി താലൂക്ക് അഗ്രിക്കള്‍ച്ചറല്‍ മാര്‍ക്കറ്റിംഗ് സൊസൈറ്റി പ്രസിഡന്റ്, ഐ.എന്‍.ടി.യു.സി ജില്ലാ സെക്രട്ടറി, മേഖലാ പ്രസിഡന്റ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

പരേതരായ കടിയങ്ങാട് എം.എന്‍ ചാത്തന്റെയും ചിരുതക്കുട്ടിയുടെയും മകനാണ്. ഭാര്യ: പാലോത്തുകുളങ്ങര ശോഭന (കള്ളാട്). മക്കള്‍: ഡോ. സനല്‍ ദേവ് (ഇഖ്‌റ ആശുപത്രി, കോഴിക്കോട്), ശ്രുതി (യു.കെ). മരുമക്കള്‍: ഡോ. ഗ്രീഷ്മ (പ്രാഥമിക ആരോഗ്യ കേന്ദ്രം, നരിപ്പറ്റ), സന്ദീപ് (ഐ.ബി.എം, യു.കെ). സഹോദരങ്ങള്‍: ദാസന്‍, ദേവി, കരുണ, മൈഥിലി, ഭരതന്‍, സത്യ, പരേതയായ ജാനു. സംസ്‌കാരം പിന്നീട്.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ പേരാമ്പ്രന്യൂസിന്റെതല്ല. സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Your email address will not be published. Required fields are marked *

*

*

Also Read