ചക്കിട്ടപാറ സര്‍വ്വീസ് സഹകരണ ബാങ്കിലേക്ക് കോണ്‍ഗ്രസ് മാര്‍ച്ച്

By | Saturday February 15th, 2020

SHARE NEWS

പേരാമ്പ്ര : ചക്കിട്ടപാറ സര്‍വ്വീസ് സഹകരണ ബാങ്ക് ഭരണ സമിതിക്കെതിരെ സമഗ്ര അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് ചക്കിട്ടപാറമണ്ഡലം കോണ്‍ഗ്രസ് കമ്മറ്റി ചക്കിട്ടപാറ മെയിന്‍ ബ്രാഞ്ചിലേക്ക് മാര്‍ച്ച് നടത്തി. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡണ്ട് വിദ്യാ ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു.

അഴിമതി നടത്തിയ ബാങ്ക് ഭരണസമിതി പിരിച്ചുവിട്ട് അഡ്മിനിസ്‌ട്രേറ്റീവ് ഭരണം ഏറ്റെടുക്കണമെന്നു അഴിമതി നടത്തിയ സിപിഎം നേതാക്കളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്നും വിദ്യാ ബാലകൃഷ്ണന്‍ ആവശ്യപ്പെട്ടു.

മണ്ഡലം പ്രസിഡണ്ട് ജിതേഷ് മുതുകാട് അധ്യക്ഷത വഹിച്ചു. പി. വാസു, കെ.എ. ജോസുകുട്ടി, എം. അശോകന്‍, തോമസ് ആനത്താനം, പ്രകാശ് മുള്ളന്‍ കുഴി, ബാബു കൂനംതടം, ജോര്‍ജ് മുക്കളില്‍, എം ശിവദാസന്‍, ഗിരിജ ശശി, ജോസ് കരിവേലി, ബോബന്‍ വെട്ടിക്കല്‍, ജോസ് പുളിന്താനം എന്നിവര്‍ പ്രസംഗിച്ചു.

പ്രകടനത്തിന് രാജേഷ് തറവട്ടത്ത്, ഗിരീഷ് കോമച്ചം കണ്ടി, ലിന്‍സ് ലൂക്കോസ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ പേരാമ്പ്രന്യൂസിന്റെതല്ല. സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Your email address will not be published. Required fields are marked *

*

*

Also Read