കോണ്‍ഗ്രസ് വില്ലേജ് ഓഫീസ് മാര്‍ച്ചും ധര്‍ണയും നടത്തി

By | Monday March 2nd, 2020

SHARE NEWS

പേരാമ്പ്ര : കേരള സര്‍ക്കാര്‍ വില്ലേജ് ഓഫീസില്‍ നിന്ന് ലഭിക്കുന്ന സേവനങ്ങള്‍ക്ക് ഫീസ് ഏര്‍പ്പെടുത്തിയ നടപടി റദ്ദാക്കണമെന്നും വര്‍ദ്ധിപ്പിച്ച ഭുമിയുടെ രജിസ്‌ട്രേഷന്‍ ഫീസ് പിന്‍വലിക്കണമെന്നും നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം നിയന്ത്രിക്കണമെന്നും ആവശ്യപ്പെട്ട് വിവിധ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ വില്ലേജ് ഓഫീകളിലേക്ക് മാര്‍ച്ചും ധര്‍ണയും നടത്തി.

പേരാമ്പ്ര മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ മേഞ്ഞാണ്യം വില്ലേജ് ഓഫീസിലേക്ക് നടത്തിയ മാര്‍ച്ചും ധര്‍ണയും ഡിസിസി ജനറല്‍ സെക്രട്ടറി കെ.കെ. വിനോദന്‍ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ബാബു തത്തക്കാടന്‍ അധ്യക്ഷത വഹിച്ചു.

രാജന്‍ മരുതേരി, പി.പി. രാമകൃഷ്ണന്‍, ആലീസ് മാത്യു, കഴിഞ്ഞാണ്യം കുഞ്ഞിരാമന്‍, പി.സി. സജീവന്‍, പ്രദീഷ് നടുക്കണ്ടി, രാജീവന്‍ പാറാട്ടു പാറ, കെ.കെ ഗംഗാധരന്‍, വാസു വേങ്ങേരി, വി. വിനോദന്‍, എന്നിവര്‍ സംസാരിച്ചു. ഒ. രാജീവന്‍, കെ.എം. ശ്രീനിവാസന്‍, വി.ടി. സൂരജ്, പി.വി. മൊയ്തു, രതി രാജീവ്, ശോഭന നരിച്ചാടക്കല്‍, രാജന്‍ കെ. ഐശ്വര്യ, എന്‍.പി. രവീന്ദ്രന്‍, എന്‍.പി. കുഞ്ഞിക്കണ്ണന്‍ തുടങ്ങിയവര്‍ നേതൃത്വം നല്കി.

ചെറുവണ്ണൂര്‍ മണ്ഡലം കോണ്‍ഗ്രസ്സ് കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ ചെറുവണ്ണൂര്‍ വില്ലേജ് ഓഫീസിലേക്ക്് മാര്‍ച്ചും ധര്‍ണയും ഡിസിസി ജനറല്‍ സെക്രട്ടറി മുനീര്‍ എരവത്ത് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് എം.കെ സുരേന്ദ്രന്‍ അധ്യക്ഷത വഹിച്ചു. എ.കെ ഉമ്മര്‍, ആര്‍.പി. ഷോഭിഷ്, കിഷോര്‍ കാന്ത്, പി. ശങ്കരന്‍, നളിനി നെല്ലൂര്‍, എം.പി കുഞ്ഞികൃഷ്ണന്‍, കെ.പി അരവിന്ദാക്ഷന്‍, പട്ടയാട് അബ്ദുല്ല, വിജയന്‍ ആവള, ബീന നന്മന എന്നിവര്‍ സംസാരിച്ചു.


ചങ്ങരോത്ത് മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി പാലേരി വില്ലേജ് ഓഫീസിലേക്ക് നടത്തിയ മാര്‍ച്ചും ധര്‍ണ്ണയും ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി ജനറല്‍ സെക്രട്ടറി രാജേഷ് കീഴരിയൂര്‍ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ഇ.ടി. സരീഷ് അധ്യക്ഷത വഹിച്ചു. ഇ.വി. രാമചന്ദ്രന്‍, എന്‍.പി. വിജയന്‍, പ്രകാശന്‍ കന്നാട്ടി, പുതുക്കോട്ട് രവീന്ദ്രന്‍, സത്യന്‍ കല്ലൂര്‍, കെ.കെ. അശോകന്‍, പി.ടി. വിജയന്‍, എസ്. സുനന്ദ്, കെ.കെ. ലീല, ഷൈലജ ചെറുവോട്ട്, എം. സൈറാബാനു, സി.കെ. രാഘവന്‍, അഷറഫ് മാളിക്കണ്ടി, എം.പി. ബാലകൃഷ്ണന്‍, ഹരീന്ദ്രന്‍ വാഴയില്‍, കെ.കെ. സൂപ്പി എന്നിവര്‍ സംസാരിച്ചു.

കോട്ടൂര്‍ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ കോട്ടൂര്‍ വില്ലേജ് ഓഫീസിലേക്ക് നടത്തിയ മാര്‍ച്ചും ധര്‍ണയും ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് എം. ഋഷികേശന്‍ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് കെ.കെ. അബൂബക്കര്‍ അധ്യക്ഷത വഹിച്ചു. സി.എച്ച്. സുരേന്ദ്രന്‍, കെ.കെ. സുരേഷ്, ശശി പാലോളി, പി. പ്രദീപന്‍, ഇല്ലത്ത് വേണുഗോപാല്‍, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ ബേബി ചീനിക്കണ്ടി, സി. ജി സുരേഷ് എന്നിവര്‍ സംസാരിച്ചു.


നൊച്ചാട് മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ നൊച്ചാട് വില്ലേജ് ഓഫീസിലേക്ക് മാര്‍ച്ചും ധര്‍ണ്ണയും നടത്തി. ധര്‍ണ്ണ ഡിസിസി ജനറല്‍ സെക്രട്ടറി ഇ. അശോകന്‍ ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ മണ്ഡലം പ്രസിഡന്റ് പി.എം പ്രകാശന്‍ അധ്യക്ഷത വഹിച്ചു. മുനീര്‍ എരവത്ത്, കെ. മധുകൃഷ്ണന്‍, കെ.സി. ഗോപാലന്‍, വി.എം. കുഞ്ഞമ്മത്, വി.വി. ദിനേശന്‍, അഡ്വ. പി. അനില്‍കുമാര്‍. ഗീത കല്ലായി, എം.കെ. അമ്മത് എന്നിവര്‍ പ്രസംഗിച്ചു. ഒ.എം രാജന്‍, രബിന്‍ ചന്ദ്രന്‍, ഷിജു.കെ.ദാസ്, എ. ഗോവിന്ദന്‍, ടി.കെ.വി അബുബക്കര്‍, ജെ.എന്‍. ഗിരീഷ് എന്നിവര്‍ നേതൃത്വം നല്‍കി

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ പേരാമ്പ്രന്യൂസിന്റെതല്ല. സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Your email address will not be published. Required fields are marked *

*

*

Also Read