ചവറംമൂഴി പാലം സ്ഥല പരിശോധന ആരംഭിച്ചു. പ്രതീക്ഷയോടെ നാട്ടുകാര്‍

By | Saturday August 5th, 2017

SHARE NEWS

നാദാപുരം പേരാമ്പ്ര നിയോജക മണ്ഡലങ്ങളെ ബന്ധിപ്പിച്ചു കോണ്‍ക്രീറ്റ് പാലം നിര്‍മ്മിക്കുന്ന കുറ്റ്യാടിപ്പുഴയുടെ ചവറംമൂഴിഭാഗത്തു പാറയുടെ ഉറപ്പ്’ പരിശോധിക്കാനുള്ള നടപടി യുടെ ഭാഗമായി മണ്ണ് കുഴിച്ചപ്പോള്‍

പേരാമ്പ്ര : പേരാമ്പ്ര നാദാപുരം നിയോജക മണ്ഡലങ്ങളിലെ ചവറംമൂഴിയേയും മരുതോങ്കരയേയും ബന്ധിപ്പിച്ചു ചവറംമൂഴിയില്‍ കുറ്റ്യാടിപ്പുഴക്കു കുറുകെ കോണ്‍ക്രീറ്റ് പാലമെന്ന മലയോര നിവാസികളുടെ ചിരകാല സ്വപ്‌നം സാക്ഷാത്കാത്തിലേക്ക്. നിലവില്‍ കുറ്റ്യാടി ജലസേചന പദ്ധതിയുടെ നീര്‍പാലം പുതിയ പലമെന്ന നാട്ടുകാരുടെ ദീര്‍ഘകാലത്തെ ആവശ്യത്തിനാണ് ഇപ്പോള്‍ പരിഹാരമാവുന്നത്. സര്‍ക്കാറിനു നാട്ടുകാര്‍ നല്‍കിയ നിവേദനത്തിന്റെ അടിസ്ഥാനത്തില്‍ പാലം സ്ഥാപിക്കാനുദ്ദേശിക്കുന്ന പുഴ ഭാഗത്തു പരിശോധന തുടങ്ങി.

ഇവിടെ മണ്ണ് മാന്തി ഉപയോഗിച്ചും മെഷീന്‍ ഉപയോഗിച്ചു ഡ്രില്ലിംഗ് നടത്തിയും പാറയുടെ ഉറപ്പ് സാമ്പിളെടുത്തു പരിശോധനക്കയക്കുന്ന പ്രവര്‍ത്തനമാണ് നടക്കുന്നത്. പാലം യാഥാര്‍ത്ഥ്യമാക്കുന്നതിനായി നാദാപുരം പേരാമ്പ്ര നിയോജക മണ്ഡലങ്ങളില്‍പ്പെട്ട എം.എല്‍.എ.മാരടക്കം ജനപ്രതിനിധികളും രാഷ്ട്രീയ പാര്‍ട്ടികളും പൊതുജനങ്ങളും കക്ഷിരാഷ്ട്രീയത്തിനധീതമായി കര്‍മ്മരംഗത്തുണ്ട്. ചക്കിട്ടപാറ, മരുതോങ്കര, കാവിലുംപാറ, ചങ്ങരോത്ത്, പഞ്ചായത്തു പ്രസിഡന്റുമാരാണ് പ്രവര്‍ത്തനങ്ങള്‍ക്കു നേതൃത്വം നല്‍കുന്നത്.

ചക്കിട്ടപാറ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി ചെയര്‍പേഴ്‌സണും, മരുതോങ്കരയിലെ പൊതുപ്രവര്‍ത്തകന്‍ കെ.സി.സെബാസ്റ്റ്യന്‍ കണ്‍വീനറുമായ സമിതിയാണ് കാര്യങ്ങള്‍ നീക്കുന്നത്. പാലം നിര്‍മ്മിക്കുന്നതോടെ വയനാട്ടില്‍ നിന്നും മാനന്തവാടി പക്രംതളം തൊട്ടില്‍പ്പാലം മുള്ളന്‍കുന്ന് ചവറംമൂഴി പന്തിരിക്കര പേരാമ്പ്ര വഴി കോഴിക്കോട്ടേക്കു ഏറ്റവും ദൂരം കുറഞ്ഞ റോഡ് സാക്ഷാത്കരിക്കപ്പെടും. വളരെ തിരക്കേറിയ കുറ്റ്യാടി സംസ്ഥാന പാതയില്‍ ഗതാഗത തടസമുണ്ടായാല്‍ ബദല്‍ മാര്‍ഗമായി മരുതോങ്കര ചങ്ങരോത്ത് പാത ഉപയോഗിക്കാനുമാകും. കക്കയം പെരുവണ്ണാമൂഴി ജാനകിക്കാട് ടൂറിസം മേഖലകളിലേക്കു വിനോദ സഞ്ചാരികള്‍ക്കു എത്തിപ്പെടാനുള്ള പ്രധാന റോഡായും ഇത് മാറും.

Tags:
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ പേരാമ്പ്രന്യൂസിന്റെതല്ല. സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Your email address will not be published. Required fields are marked *

*

*

Also Read