കോറോണ ; ചങ്ങരോത്ത് ഗ്രാമപഞ്ചായത്തില്‍ വിവാഹങ്ങള്‍ക്കും പൊതുചടങ്ങുകള്‍ക്കും നിയന്ത്രണം

By | Monday March 16th, 2020

SHARE NEWS

പേരാമ്പ്ര : കോറോണ വൈറസ് വ്യാപനം തടയുന്നതിന്റെ ഭാഗമായി ചങ്ങരോത്ത് ഗ്രാമ
പഞ്ചായത്തില്‍ ഏപ്രില്‍ പത്ത് വരെ കല്യാണം ഉത്സവങ്ങള്‍ മറ്റ് പൊതുചടങ്ങുകള്‍ എന്നിവക്ക് നിയന്ത്രണമേര്‍പ്പെടുത്തുവാനും, ബോധവല്‍ക്കരണം ഉര്‍ജ്ജിതപ്പെടുത്തുവാനും ഗ്രാമ
പഞ്ചായത്ത് പ്രസിഡന്റ് കെ.കെ ലീലയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന സര്‍വ്വകക്ഷി യോഗം തീരുമാനിച്ചു.

17, 18, തിയ്യതികളില്‍ വാര്‍ഡ്തല സര്‍വ്വകക്ഷി യോഗം നടത്തുവാനും ദ്രുതകര്‍മ്മസേന പ്രവര്‍ത്തനങ്ങള്‍ സജീവമാക്കുവാനും തീരുമാനിച്ചു. യോഗത്തില്‍ ഗ്രാമപഞ്ചായത്തു വൈസ് പ്രസിഡന്റ് മൂസ കോത്തമ്പ്ര, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കിഴക്കയില്‍ ബാലന്‍ , ജനപ്രതിനിധികളായ ഇ.ടി സരീഷ്, സഫിയ പടിഞ്ഞാറയില്‍, വി.കെ സുമതി,

വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളായ കെ.വി കുഞ്ഞിക്കണ്ണന്‍, കെ.വി രാഘവന്‍, പാളയാട്ട് ബഷീര്‍, കെ.കെ ഭാസകരന്‍, എം.കെ. കാസിം, ശ്രീധരന്‍ മുതുവണ്ണാച്ച, മെഡിക്കല്‍ ഓഫീസര്‍ ഡോ: ബ്രിജേഷ് ഭാസകരന്‍, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ പ്രീമള , പഞ്ചായത്ത് സെക്രട്ടറി കെ. കൃഷ്ണകുമാര്‍ എന്നിവര്‍ സംസാരിച്ചു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ പേരാമ്പ്രന്യൂസിന്റെതല്ല. സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Your email address will not be published. Required fields are marked *

*

*

Also Read