അടിയന്തിര ആരോഗ്യ േസവനവുമായി പേരാമ്പ്ര ലയണ്‍സ് ക്ലബ്ബ്

By | Sunday March 22nd, 2020

SHARE NEWS

പേരാമ്പ്ര : കൊറോണ വൈറസ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ പശ്ചാത്തലത്തില്‍ അടിയന്തിര ആരോഗ്യ േസവനവുമായി പേരാമ്പ്ര ലയണ്‍സ് ക്ലബ്ബ്. പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ജനങ്ങള്‍ വീടുകളില്‍ കഴിയേണ്ട സാഹചര്യമുണ്ടായാല്‍ ആ സമയത്ത് ഏതെങ്കിലം വിധത്തിലുള്ള രോഗലക്ഷണങ്ങള്‍ അനുഭവപ്പെടുകയാണെങ്കില്‍ അവര്‍ക്ക് സഹായകമായി ഒരുപറ്റം േഡാക്ടര്‍മാരുടെ സേവനം ലഭ്യമാക്കുകയാണ് പേരാമ്പ്ര ലയണ്‍സ് ക്ലബ്ബ്.

അടിയന്തിര സഹചര്യത്തില്‍ അലോപ്പതി, ഹോമിയേപ്പതി, ആയുര്‍വേദം ഡോക്ടര്‍മാരുടെ േസവനം പൊതുജനങ്ങള്‍ക്ക് ഉപയോഗപ്പെടുത്താവുന്നതാണ്. മുന്നു മാസത്തേക്ക് ഒരുക്കിയിരിക്കുന്ന ഈ സംവിധാനത്തില്‍ താഴെ പറയുന്ന േഡാക്ടര്‍മാരുടെ സേവനം ലഭ്യമാണ്. ഡോ. കെ. ബാലന്‍ അടിയോടി(9496284915), ഡോ. കെ.വി. കരുണാകരന്‍(9946767404), ഡോ. കെ.പി. സോമനാഥന്‍(9947798805), ഡോ. എം.എം. സനല്‍കുമാര്‍ (9946986421).

കൊറോണ പ്രതിരോധ പ്രവര്‍ത്തനത്തിന്റെ ഭാഗമായി ലയണ്‍സ് ക്ലബ്ബ് ആഭിമുഖ്യത്തില്‍ പേരാമ്പ്ര സിവില്‍ സ്‌റ്റേഷന്‍ പരിസരത്ത് കൈകഴുന്നതിനുള്ള സംവിധാനവും ഒരുക്കി. സിവില്‍ സ്‌േറ്റഷനിലും സമീപത്തുതന്നെ പ്രവര്‍ത്തിക്കുന്ന മൂന്നോളം എടിഎമ്മുകള്‍, ബാങ്ക്, മറ്റ് സ്ഥാപനങ്ങള്‍ എന്നിവിടങ്ങളിലെത്തുന്ന നൂറുകണക്കിന് ആളുകള്‍ക്ക് പ്രയോജനപ്പെടുന്നതാണ് കൈകഴുകല്‍ കേന്ദ്രം.

കൈകഴുകല്‍ കേന്ദ്രം പേരാമ്പ്ര ലയണ്‍സ് ക്ലബ്ബ് പ്രസിഡന്റ് രവീന്ദ്രന്‍ മകളോത്ത് ഉദ്ഘാടനം ചെയ്തു. ഡോ് കെ.വി. കരുണാകരന്‍ അധ്യക്ഷത വഹിച്ചു. താലൂക്ക് ആശുപത്രി ഹെല്‍ത്ത് ഇന്‍സ്പക്ടര്‍ ഇ.എം. ശശീന്ദ്രകുമാര്‍ മുഖ്യാതിഥിയായിരുന്നു. അലങ്കാര്‍ ഭാസ്‌ക്കരന്‍, ഡോ. കെ.ബി. അടിയോടി, ഡോ. കെ.പി. സോമനാഥന്‍, ഡോ. എം.എം. സനല്‍കുമാര്‍, സുരേഷ് നമ്പ്യാര്‍, കെ.ജെ. തോമസ്, അബ്ദുള്‍ മജീദ് പാലേരി എന്നിവര്‍ പ്രസംഗിച്ചു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ പേരാമ്പ്രന്യൂസിന്റെതല്ല. സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Your email address will not be published. Required fields are marked *

*

*

Also Read