ചെമ്പനോടയില്‍ ഇറ്റലിയില്‍ നിന്ന് വന്ന യുവതി നിരീക്ഷണത്തില്‍

By | Tuesday March 10th, 2020

SHARE NEWS

പേരാമ്പ്ര : ചക്കിട്ടപാറ പഞ്ചായത്തിലെ ചെമ്പനോടയില്‍ ഇറ്റലിയില്‍ നിന്ന് വന്ന യുവതി ആരോഗ്യ വകുപ്പിന്റെ നിരീക്ഷണത്തില്‍. ഇവര്‍ റോമില്‍ നിന്ന് ഈ മാസം നാലിനാണ്  നാട്ടിലെത്തിയത്. വീട്ടിലുള്ളവരോടും ആളുകളുമായി ഇടപഴകുന്നത് നിയന്ത്രിക്കാന്‍ ആരോഗ്യ വകുപ്പധികൃതരും പൊലീസും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

കഴിഞ്ഞ ഞായറാഴ്ച്ച യുവതിയുടെ പിതാവ് പള്ളിയില്‍ പോയത് നാട്ടുകാരുടെ പ്രതിഷേധത്തിനിടയാക്കിയിരുന്നു. ഇതിനെ തുടര്‍ന്നാണ് അധികൃതര്‍ വീട്ടുകാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയത്. യുവതി നാട്ടിലേക്ക് വരുമ്പോള്‍ എയര്‍പ്പോട്ടില്‍ പരിശോധനകള്‍ പൂര്‍ത്തിയാക്കിയതും രോഗലക്ഷണങ്ങളൊന്നും ഇല്ലെന്ന് കണ്ടെത്തിയതുമാണ്.

എന്നാലും ഇറ്റലിയില്‍ നിന്ന് വരുന്നതിനാല്‍ മുന്‍കരുതലായി വീട്ടിനകത്ത് തന്നെ കഴിയണമെന്ന് നിര്‍ദ്ദേശം നല്‍കിയിരുന്നതുമാണ്. എന്നാല്‍ യുവതിക്കോ വീട്ടുകാര്‍ക്കോ ഒരു രോഗലക്ഷണവും ഇല്ലെന്നും ആശങ്കപ്പെടേണ്ട ഒരു സാഹചര്യവും നിലവിലില്ലെന്നും ഇവര്‍ ആരോഗ്യവകുപ്പിന്റെ കര്‍ശന നിരീക്ഷണത്തലാണെന്നും ആരോഗ്യ വകുപ്പധികൃതര്‍ അറിയിച്ചു. ആരോഗ്യ വകുപ്പ് അധികൃതര്‍ ദിവസവും ഇവരുമായി ബന്ധപ്പെടുന്നുണ്ട്.

ചെമ്പനോടയില്‍ രോഗലക്ഷണങ്ങള്‍ എന്നരീതിയലുള്ള പ്രചരണങ്ങള്‍ അടിസ്ഥാന രഹിതമാണെന്നും ജനങ്ങള്‍ വ്യാകുലരാകേണ്ട യാതൊരു സാഹചര്യവും നിലവിലില്ലെന്നും ഗ്രാമപഞ്ചായത്തംഗം സെമിലി സുനിലും അറിയിച്ചു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ പേരാമ്പ്രന്യൂസിന്റെതല്ല. സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Your email address will not be published. Required fields are marked *

*

*

Also Read