ജുമുഅ നമസ്‌ക്കാരത്തിനെത്തിയ 6 പേര്‍ക്കെതിരെ കേസ്

By | Saturday March 28th, 2020

SHARE NEWS

പേരാമ്പ്ര : ലോക് ഡൗണ്‍ നിര്‍ദ്ദേശം ലംഘിച്ച് ജുമുഅ നമസ്‌ക്കാരത്തിനെത്തിയ ആറു പേര്‍ക്കെതിരെ കൂരാച്ചുണ്ട് പൊലീസ് കേസെടുത്തു. വെള്ളിയാഴ്ച്ച ഉച്ചയ്ക്ക് അത്യോടി ജുമാ മസ്ജിദിലെത്തിയവര്‍ക്കെതിരെയാണ് കേസ്. ഇവര്‍ക്ക് നോട്ടീസ് കൊടുത്തതായി കൂരാച്ചുണ്ട് സബ്ബ് ഇന്‍സ്പക്ടര്‍ സുരേന്ദ്രന്‍ അറിയിച്ചു.

ആളുകള്‍ കൂട്ടം കൂടരുതെന്നും മതപരമായ ചടങ്ങുകളും പ്രാര്‍ത്ഥനകള്‍ക്കും ആരാധനാലയങ്ങള്‍ ഉപയോഗിക്കാതെ വീടുകളില്‍ തന്നെ നടത്തണമെന്നും സര്‍ക്കാര്‍ നിദ്ദേശിച്ചിരുന്നു. ലോകമാകമാനം വെള്ളിയാഴ്ച നടക്കുന്ന ജുമാ നമസ്‌കാരം ഈ സാഹചര്യത്തില്‍ ഒഴിവാക്കിയിരുന്നു.

കഴിഞ്ഞ ദിവസം തുശ്ശൂര്‍ കൂടപ്പുഴയില്‍ ഞായറാഴ്ച കുര്‍ബാന നടത്തിയതിന് പള്ളി വികാരിക്കെതിരെ പൊലീസ് നടപടിയെടുത്തിരുന്നു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ പേരാമ്പ്രന്യൂസിന്റെതല്ല. സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Your email address will not be published. Required fields are marked *

*

*

Also Read