കോവിഡ് സ്ഥിരീകരിച്ച പാലേരി തോട്ടത്താം കണ്ടിയില്‍ അണു നശീകരണം നടത്തി

By | Tuesday April 7th, 2020

SHARE NEWS

പേരാമ്പ്ര: യുവാവിന് കോവിഡ് സ്ഥിരീകരിച്ച ചങ്ങരോത്ത് പഞ്ചായത്തിലെ പാലേരി തോട്ടത്താം കണ്ടിയില്‍ ആരോഗ്യ വകുപ്പിന്റേയും ഫയര്‍ഫോഴ്‌സിന്റേയും നേതൃത്വത്തില്‍ ശുചീകരിച്ചു.

യുവാവിന്റേയും സമീപ പ്രദേശങ്ങളിലേയും വീട്, വായനശാല, മസ്ജിദ്, റേഷന്‍ കട, കടിയങ്ങാട് മാവേലി സ്റ്റോര്‍, ബാങ്ക് എന്നിവിടങ്ങളിലാണ് അണുനാശിനി തളിച്ചത്.

ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ എ.ടി. പ്രമീള, ജെ.എച്ച്. ഐ റീജ, ആശാ വര്‍ക്കര്‍ റീജ, പേരാമ്പ്ര ഫയര്‍ സ്റ്റേഷന്‍ ഓഫീസര്‍ ജാഫര്‍ സാദീഖ്, നാദാപുരം ഫയര്‍ സ്റ്റേഷന്‍ അസി. ഓഫീസര്‍ പ്രമോദ്, ഫയര്‍ഫോഴ്‌സ് അംഗങ്ങളായ സുനില്‍, അനീഷ്, രതീഷ്, അഭിലാഷ് എന്നിവര്‍ പങ്കാളികളായി.

പ്രദേശത്ത് കര്‍ശന ജാഗ്രത തുടരുകയാണ്. ഗ്രാമപഞ്ചായത്തില്‍ വൈകിട്ട് മൂന്നുമണിക്ക് കടകളടച്ചു. ആണ്‍രാഗ്യ പ്രവര്‍ത്തകര്‍ ജാഗ്രതാ നിര്‍ദ്ദേശവുമായി പ്രദേശത്ത് പ്രചാരണം നടത്തുന്നു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് മൂസ കോത്തമ്പ്ര, ക്ഷേമകാര്യസ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ഇ.ടി. സരീഷ്, ഗ്രാമപഞ്ചായത്തംഗം പി.പി. നാണു, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ എ.ടി. പ്രമീള എന്നിവര്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി വരുന്നു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ പേരാമ്പ്രന്യൂസിന്റെതല്ല. സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Your email address will not be published. Required fields are marked *

*

*

Also Read