മാനവ കലാവേദി മുഖാവരണങ്ങള്‍ നല്‍കി

By | Tuesday April 28th, 2020

SHARE NEWS

 

പേരാമ്പ്ര : കോവിഡ് എന്ന മഹാമാരിയെ ചെറുക്കാനുള്ള ഏകമാര്‍ഗം മുന്‍കരുതലുകള്‍ എടുക്കുക എന്നതാണ്. രോഗവ്യാപനം തടയുന്നതിനുള്ള പ്രധാന മുന്‍കരുതലുകള്‍ സമ്പര്‍ക്കം ഒഴിവാക്കുകയും കൈകഴുകലുമാണ്.

സമ്പര്‍ക്കം ഒഴിവാക്കുന്നതിനായി രാജ്യമാകെ ലോക്ക് ഡൗണ്‍ നിലനില്‍ക്കുമ്പോള്‍ അത്യവശ്യ ഘട്ടങ്ങളില്‍ പുറത്തിറങ്ങുമ്പോള്‍ മുഖാവരണം നിര്‍ബന്ധമാണ്. കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ആവള മാനവ കലാവേദി ചെറുവണ്ണൂര്‍ ഗ്രാമപഞ്ചായത്തിലെ 3 ാം വാര്‍ഡിലെ മുഴുവന്‍ ജനങ്ങള്‍ക്കും മുഖാവരണങ്ങള്‍ നിര്‍മ്മിച്ചു നല്‍കി.

മാനവയില്‍ നടന്ന ചടങ്ങില്‍ കലാവേദി ഭാരവാഹികളില്‍ നിന്നും ഗ്രാമപഞ്ചായത്തംഗം ബി.ബി. ബിനീഷ് ഏറ്റുവാങ്ങി. കെ. അപ്പുക്കുട്ടി, പി.സി. കുഞ്ഞമ്മദ്, പി.പി. രാജന്‍, എം.പി. ശ്രീധരന്‍ എന്നിവര്‍ സംബന്ധിച്ചു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ പേരാമ്പ്രന്യൂസിന്റെതല്ല. സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Your email address will not be published. Required fields are marked *

*

*

Also Read