Categories
headlines

ആദിവാസി വനിതകള്‍ക്ക് പശുവും തൊഴുത്തും തേനീച്ചക്കൂടും വിതരണം ചെയ്തു

പേരാമ്പ്ര : ചക്കിട്ടപ്പാറ ഗ്രാമപഞ്ചായത്തിലെ വനമിത്ര പദ്ധതിയുടെ ഭാഗമായി നടപ്പിലാക്കുന്ന പശുവും തൊഴുത്തും തേനിച്ച വളര്‍ത്തലും പദ്ധതിയുടെ ഉദ്ഘാടനം നടത്തി.


പദ്ധതിയുടെ ഭാഗമായി തിരഞ്ഞെടുത്ത 50 ആദിവാസി വനിതകള്‍ക്ക് തൊഴുത്ത് നിര്‍മ്മിച്ച് നല്‍കുകയും കറവ പശുക്കളെ വിതരണവും തേനിച്ചക്കൂട് വിതരണവും ചെയ്യുകയും ചെയ്തു.

വനമിത്ര പദ്ധതിയുടെ രണ്ടാം ഘട്ട പദ്ധതിയുടെ ഭാഗമായി പട്ടിക വര്‍ഗ വികസന വകുപ്പിന്റെ സഹായത്തോടെ സംസ്ഥാന വനിത വികസന കോര്‍പ്പറേഷനാണ് പശുവും തൊഴുത്തും പദ്ധതി നടപ്പിലാക്കുന്നത്.


തിരഞ്ഞെടുത്ത 50 ആദിവാസി വനിതകള്‍ക്ക് പദ്ധതിയിലൂടെ ഓരോ പശുവിനെയും നന്നായി പരിചരിക്കുന്നവര്‍ക്ക് ആറ് മാസത്തിന് ശേഷം മറ്റൊരു പശുവിനെയും നല്‍കും. ഇവര്‍ക്ക് വൈക്കോല്‍ ഉള്‍പ്പെടെ കാലിത്തീറ്റ സൗജന്യമായി നല്‍കും.

പശുവും തൊഴുത്തും പദ്ധതി പട്ടികജാതി പട്ടികവര്‍ഗ പിന്നോക്ക വകുപ്പ് മന്ത്രി എ.കെ ബാലനും തേനീച്ചക്കൂട് വിതരണം ആരോഗ്യ സാമൂഹ്യനീതി വനിതാവികസന വകുപ്പ് മന്ത്രി കെ.കെ ശൈലജയും ഓണ്‍ലൈനില്‍ നിര്‍വഹിച്ചു.


ഇന്ന് മുതുകാട് നടന്ന ചടങ്ങില്‍ മന്ത്രി ടി.പി രാമകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു.
സംസ്ഥാന വനിത വികസന കോര്‍പ്പറേഷന്‍ ചെയര്‍പേഴ്സണ്‍ കെ.എസ് സലീഖ പദ്ധതി വിശദീകരണം ചെയ്തു.

പട്ടിക വര്‍ഗ വികസന ഡയറക്ടറേറ്റ് ഡയറക്ടര്‍ ഡോ. പി പുഗഴേന്തി ഐഎഫ്എസ്, പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എന്‍.പി ബാബു, ജില്ലാ പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഷീജ ശശി, ചക്കിട്ടപ്പാറ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ചിപ്പി മനോജ്, ആരോഗ്യം സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഇ.എം ശ്രീജിത്ത്, കെഎസ്ഡബ്ല്യൂഡിസി ബോര്‍ഡ് മെമ്പര്‍ ടി.വി മാധവി അമ്മ, ഗ്രാമപഞ്ചായത്തംഗം ജിതേഷ് മുതുകാട് തുടങ്ങിയവര്‍ സംസാരിച്ചു.

ചക്കിട്ടപ്പാറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. സുനില്‍ സ്വാഗതവും കെഎസ്ഡബ്ല്യൂഡിസി എംഡി വി. ബിന്ദു നന്ദിയും പറഞ്ഞു.

Spread the love
പേരാമ്പ്ര ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
Perambranews Live

RELATED NEWS


NEWS ROUND UP