Categories
headlines

കിഴക്കന്‍ പേരാമ്പ്രയില്‍ സി.പി.ഐ (എം) പൊതുയോഗം ലീഗ് പ്രവര്‍ത്തകര്‍ കയ്യേറി

പേരാമ്പ്ര : കഴിഞ്ഞ ദിവസം മുസ്ലീം ലീഗ് ഓഫീസിന് നേരെ ബോംബാക്രമണമുണ്ടായ കിഴക്കന്‍ പേരാമ്പ്ര വിളയാട്ടു കണ്ടി മുക്കില്‍ സിപിഐ (എം) പൊതുയോഗം ലീഗ് പ്രവര്‍ത്തകര്‍ കയ്യേറി.


കഴിഞ്ഞ ദിവസങ്ങളില്‍ കിഴക്കന്‍ പേരാമ്പ്രയില്‍ ഉണ്ടായ സാമൂഹ്യ വിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ പ്രതിഷേധിച്ചും ലീഗ് ഓഫീസ് ബോംബേറില്‍ സിപിഐ (എം) ബ്രാഞ്ച് സെക്രട്ടറി ഉള്‍പ്പടെയുള്ളവരെ പ്രതിയാക്കാനുള്ള ആസൂത്രിത നീക്കം നടക്കുന്നതായും ആരോപിച്ചാണ് വിളയാട്ടകണ്ടി മുക്കില്‍ പൊതുയോഗം സംഘടിപ്പിച്ചത്.

5.30 ഓടെ ആരംഭിച്ച പൊതുയോഗത്തില്‍ നേതാക്കള്‍ പ്രസംഗിച്ചു കൊണ്ടിരിക്കുന്നതിനിടയിലാണ് കയ്യേറ്റമുണ്ടായത്. 7 മണിയോടെ ഡിവൈഎഫ്‌ഐ നേതാവ് പ്രസംഗിക്കുന്നതിനിടെ ലീഗ് പ്രവര്‍ത്തകര്‍ എത്തി മൈക്ക് പിടിക്കുകയും പ്രസംഗം തടസ്സപ്പെടുത്തുകയുമായിരുന്നു.


സ്ഥലത്ത് പെരുവണ്ണാമൂഴി സബ്ബ് ഇന്‍സ്പക്ടര്‍മാരായ എ.കെ. ഹസ്സന്‍, എം.എം. ബാബുരാജ് എന്നിവരുടെ പൊലീസ് സംഘം സ്ഥലത്തുണ്ടായിരുന്നതിനാല്‍ അനിഷ്ട സംഭവങ്ങള്‍ ഒഴിവായി.

നാദാപുരം ഡിവൈഎസ്പി കെ.കെ. സജീവ്, പേരാമ്പ്ര പൊലീസ് ഇന്‍സ്പക്ടര്‍ കെ. സുമിത്ത് കുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ വന്‍ പൊലീസ് സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നു.


Spread the love
പേരാമ്പ്ര ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
Perambranews Live

RELATED NEWS


NEWS ROUND UP