അട്ടപ്പാടി വെടിവെപ്പ്; നിലപാട് ആത്മാര്‍ത്ഥമെങ്കില്‍ സിപിഐ മന്ത്രിമാര്‍ രാജി വെയ്ക്കണം: സി.പി.എ.അസീസ്

By | Saturday November 2nd, 2019

SHARE NEWS

പേരാമ്പ്ര: അട്ടപ്പാടിയില്‍ മാവോയിസ്റ്റുകളെ വ്യാജ ഏറ്റുമുട്ടലിലൂടെ കൊലപ്പെടുത്തിയതാണെന്നും, ഇത് ഇടത് സര്‍ക്കാറിന്റെ ഭരണകൂട ഭീകരതയുമാണെന്ന സി.പി.ഐനിലപാട് ആത്മാര്‍ത്ഥമാണെങ്കില്‍ വെടിവെപ്പില്‍പ്രതിഷേധിച്ച് മന്ത്രിസഭയില്‍ നിന്ന് രാജിവെച്ച് പുറത്ത്‌പോരാന്‍ സി.പി.ഐ മന്ത്രിമാര്‍ തയ്യാറാകണമെന്ന് മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറി സി.പി.എ അസീസ് അഭിപ്രായപ്പെട്ടു.

അതല്ലങ്കില്‍ വാളയാര്‍ കേസ് ശ്രദ്ധതിരിച്ച് വിടാനുള്ള നാടകമായേ അതിനെ കാണാന്‍ സാധിക്കു. കേരള പുനര്‍നിര്‍മ്മാണത്തിന് ഉദാരമതികള്‍ സംഭാവനയായി നല്കിയ പ്രളയ ഫണ്ട് ധൂര്‍ത്തന്‍മാരായ ഭരണ കര്‍ത്താക്കളുടെ ടൂര്‍ ഫണ്ടും ടയര്‍ ഫണ്ടുമായി മാറിയെന്ന് അസീസ് കുറ്റപ്പെടുത്തി.

പ്രളയ ദുരിതാശ്വാസ വിതരണത്തിലെ കാലതാമസം അവസാനിപ്പിക്കുക, ഭൂമി തരംതിരിവിന്റെ പേരില്‍ സാധാരണക്കാരന് പാര്‍പ്പിടം പോലും നിഷേധിക്കുന്ന വിവേചനങ്ങള്‍ക്കറുതി വരുത്തുക തുടങ്ങിയ വിവിധ ആവശ്യങ്ങളുന്നയിച്ചു കൊണ്ട് ചെറുവണ്ണൂര്‍ പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റി സംഘടിപ്പിച്ച വില്ലേജ് ഓഫീസ് ധര്‍ണ്ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

മാര്‍ച്ച് മണ്ഡലം മുസ്ലിം ലീഗ് അധ്യക്ഷന്‍ എസ് കെ അസൈനാര്‍ ഫ്‌ലാഗ് ഓഫ് ചെയ്തു. എന്‍.എം. കുഞ്ഞബ്ദുള്ള അധ്യക്ഷത വഹിച്ചു. അബ്ദുല്‍ കരീം കോച്ചേരി സ്വാഗതം പറഞ്ഞു. കല്ലൂര്‍ മുഹമ്മദലി, കെ.കെ നൗഫല്‍, കെ.ടി.കെ കുഞ്ഞമ്മദ്, ടി.ടി കുഞ്ഞമ്മദ്, മൊയ്തു കക്കറ, കെ. മൊയ്തു, പി.സി. ഉബൈദ്, ഇല്യാസ് ഇല്ലത്ത്, ടി.പി അബ്ദുറഹിമാന്‍, പി. നിഷാദ്, അബൂബക്കര്‍ കക്കറമുക്ക്, എന്‍.കെ. ഇബ്രാഹിം, മുഹമ്മദ് കാളിയെടുത്ത്, ടി. അബ്ദുറഹിമാന്‍, എ.കെ. യൂസഫ്, നിയാസ് പാട്ടാളി എന്നിവര്‍ സംസാരിച്ചു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ പേരാമ്പ്രന്യൂസിന്റെതല്ല. സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Your email address will not be published. Required fields are marked *

*

*

Also Read