തോല്‍വിയില്‍ നിന്ന് ഉയിര്‍ത്തെഴുന്നേറ്റ ചരിത്രമാണ് സിപിഎമ്മിനുള്ളത്; എം.വി ഗോവിന്ദന്‍

By | Tuesday July 2nd, 2019

SHARE NEWS

പേരാമ്പ്ര : ലോകസഭാ തെരഞ്ഞെടുപ്പില്‍ സിപിഎമ്മിനും എല്‍ഡിഎഫിനും ഉണ്ടായ പരാജയം താല്‍ക്കാലികം മാത്രമാണെന്ന് കഴിഞ്ഞ ദിവസം തദ്ദേശഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പ് ഫലം തെളിയിച്ചിരിക്കയാണെന്ന് സിപിഎം കേന്ദ്ര കമ്മറ്റി അംഗം എം.വി ഗോവിന്ദന്‍ പറഞ്ഞു.

ലോകസഭാതെരഞ്ഞെടുപ്പിലുണ്ടായ പരാജയം സിപിഎമ്മിന്റെ അവസാനമാണെന്ന് ആരും കരുതേണ്ടെന്നും തോല്‍വിയില്‍ നിന്ന് ഉയിര്‍ത്തെഴുന്നേറ്റ ചരിത്രമാണ് പാര്‍ട്ടിക്കുള്ളതെന്നും അദ്ദേഹം പറഞ്ഞു. സിപിഎം ചെറുവണ്ണൂര്‍ ലോക്കല്‍ കമ്മറ്റി സെക്രട്ടറിയും പേരാമ്പ്ര ഏരിയാ കമ്മിറ്റ അംഗവുമായിരുന്ന സി. ഗംഗാധരന്റെ പത്താം ചരമവാര്‍ഷിക ദിനത്തില്‍ സിപിഎം ചെറുവണ്ണൂര്‍, ആവള ലോക്കല്‍ കമ്മറ്റികള്‍ സംയുക്തമായി സംഘടിപ്പിച്ചഅനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

തെരഞ്ഞെടുപ്പില്‍ സംസ്ഥാന സര്‍ക്കാറിനെതിരായി ജനവികാരമുണ്ടായില്ലെന്നും കേരളത്തില്‍ നടക്കുന്ന വികസന രാഷ്ട്രീയത്തെപ്പറ്റി ജനങ്ങളെ ബോധവാന്‍മാരാക്കുമെന്നും എം.വി ഗോവിന്ദന്‍ പറഞ്ഞു. എല്‍ ഡി എഫിന്റെ പരമ്പരാഗത വോട്ടിലുണ്ടായ കുറവ് പരിഹരിക്കാനുള്ള നടപടി സ്വീകരിക്കും. ഏരിയാ കമ്മറ്റി അംഗം എം കുഞ്ഞമ്മത് അധ്യക്ഷനായി.

സിപിഎം ജില്ലാ സെക്രട്ടറി പി. മോഹനന്‍, ജില്ലാ സെക്രട്ടരിയറ്റംഗം കെ. കുഞ്ഞമ്മത്, ജില്ലാ കമ്മറ്റി അംഗങ്ങളായ എ.കെ. പത്മനാഭന്‍, എ.കെ ബാലന്‍, ഏരിയാ സെക്രട്ടരി എന്‍.പി ബാബു തുടങ്ങിയവര്‍ സംസാരിച്ചു. പഞ്ചായത്ത് പ്രസിഡണ്ട് കെ.പി ബിജു സ്വാഗതം പറഞ്ഞു. സമ്മേളനത്തിന്റെ ഭാഗമായി നൂറുകണക്കിനാളുകള്‍ പങ്കെടുത്ത പ്രകടനവും നടന്നു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ പേരാമ്പ്രന്യൂസിന്റെതല്ല. സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Your email address will not be published. Required fields are marked *

*

*

Also Read