പേരാമ്പ്ര : പെരുവണ്ണാമൂഴി പൊലീസ് പക്ഷപാതപരമായി പ്രവര്‍ത്തിക്കുകയും പ്രതികളെ സംരക്ഷിക്കുകയും ചെയ്യുവെന്നാരോപിച്ച് സിപിഎം മുതുകാട് ലോക്കല്‍ കമ്മിറ്റി പെരുവണ്ണാമൂഴി പൊലീസ് സ്റ്റേഷനിലേക്ക് മാര്‍ച്ച് സംഘടിപ്പിച്ചു.

തദ്ദേശ സ്വയം ഭരണ തെരഞ്ഞെടുപ്പിന് ശേഷം പ്രദേശത്ത് സമാനരീതിയില്‍ നാല് വീടുകള്‍ക്ക് നേരെ അക്രമണമുണ്ടാവുകയും 4 എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ക്ക് ഗുരുതരമായി പരുക്കേല്‍ക്കുകയും ചെയ്തിട്ടും പ്രതികള്‍ക്കെതിരെ യാതൊരു നടപടിയും എടുക്കാന്‍ പൊലീസ് തയ്യാറാക്കാത്തതില്‍ പ്രതിഷേധിച്ചാണ് മാര്‍ച്ച് നടത്തിയത്.
കുവപൊയില് നിന്ന് ആരംഭിച്ച മാര്‍ച്ച് സ്റ്റേഷന് സമീപം പൊലീസ് തടഞ്ഞു. സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ മാര്‍ച്ചില്‍ അണിനിരന്നു.
പൊലീസ് ആര്‍എസ്എസിനെ പേടിക്കുകയാണെന്നും ഇതുമൂലമാണ് നടപടി എടുക്കാത്തതെന്നും ഉന്നത ഉദ്യോസ്ഥര്‍ ഇടപെടണമെന്നും മാര്‍ച്ചില്‍ ആവിശ്യമുയര്‍ന്നു.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എന്‍.പി ബാബു ഉദ്ഘാടനം ചെയ്തു. സി.കെ ശശി അധ്യക്ഷത വഹിച്ചു. പി.സി സുരാജന്‍, കെ. സുനില്‍, എല്‍.സി മുഹമ്മദ്, പി.പി രഘുനാഥ്, കെ.ജി ഭാസ്കരന് എന്നിവര്‍ സംസാരിച്ചു.

News from our Regional Network
RELATED NEWS
