Categories
headlines

വായനശാലയില്‍ സിപിഎം-യുഡിഎഫ് സംഘര്‍ഷം


പേരാമ്പ്ര: കല്‍പത്തൂര്‍ വായനശാലയില്‍ സിപിഎം-യുഡിഎഫ് സംഘര്‍ഷം. ഇരുവിഭാഗവും തമ്മില്‍ കയ്യാങ്കളിയിലെത്തിയതോടെ സ്ഥലത്തെത്തിയ പോലീസ് ഇവരെ വിരട്ടിയോടിച്ചാണ് സ്ഥിതി നിയന്ത്രണ വിധേയമാക്കിയത്.


തെരഞ്ഞെടുപ്പ് ദിനത്തില്‍ പോളിംഗ് സ്റ്റേഷനില്‍ നിന്ന് നിശ്ചിത ദൂരം പാലിക്കാതെ സ്ഥാപിച്ച സ്ഥാനാര്‍ത്ഥികളുടെ ചിഹ്നവും പോസ്റ്ററും എടുത്ത് മാറ്റുന്നതിനെച്ചൊല്ലിയുണ്ടായ തര്‍ക്കവും പിന്നീട് കൊടിയും ബോര്‍ഡും നശിപ്പിക്കപ്പെട്ട സംഭവവുമാണ് ഇന്ന് രാത്രി സംഘര്‍ഷത്തില്‍ കലാശിച്ചത്.

കൊടിയും ബോര്‍ഡും നശിപ്പിക്കപ്പെട്ടതില്‍ പ്രതിഷേധിച്ച് യുഡിഎഫ് പ്രതിഷേധ പ്രകടനം നടത്തുന്നതിനിടയിലാണ് സംഘര്‍ഷമുണ്ടായത്. പോലീസ് സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്.


 

Spread the love
പേരാമ്പ്ര ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
Perambranews Live

RELATED NEWS


NEWS ROUND UP