Categories
headlines

റോഡ് മുറിച്ച് കുടിവെള്ള പദ്ധതിക്കായി പെപ്പ്‌ലൈന്‍ വലിച്ചു; ദുരിതത്തിലായത് വാഹനയാത്രക്കാര്‍


പേരാമ്പ്ര: കുടിവെള്ള പദ്ധതിക്കായി റോഡുകീറി പൈപ്പിട്ടത് വേണ്ട രീതിയില്‍ കോണ്‍ഗ്രീറ്റ് ചെയ്യാത്തതു കാരണം വാഹനങ്ങള്‍ അപകടത്തില്‍പ്പെടുന്നതായി പരാതി.


കടിയങ്ങാട് അങ്ങാടിക്കു സമീപം പെരുവണ്ണാമൂഴി റോഡില്‍ മൂന്നുറു മീറ്ററിനടുത്താണ് അപകടക്കെണിയുള്ളത്. കിഴക്കയില്‍കുന്ന് ഭാഗത്തേക്കുള്ള കുടിവെള്ള പദ്ധതിക്കായി റോഡ് കീറി പെപ്പ് വലിച്ചിരുന്നു.

എന്നാല്‍ പണികഴിഞ്ഞതിനു ശേഷം റോഡ് മുറിച്ച ഭാഗം കോണ്‍ഗ്രീറ്റു ചെയ്‌തെങ്കിലും കോണ്‍ഗ്രീറ്റ് ഇളകി ഗര്‍ത്തം രൂപപ്പെട്ടിരിക്കുകയാണ്. ഇതോടെ നിരവധി വാഹനങ്ങളാണ് അപകടത്തില്‍ പെട്ടതെന്ന് നാട്ടുകാര്‍ പറഞ്ഞു.


ഇരു ചക്രവാഹനങ്ങള്‍ കൂടാതെ നാലു ചക്രവാഹനങ്ങളും അപകടത്തില്‍ പെട്ടിട്ടുണ്ട്. വിഷയം നിരവധി തവണ അധികൃതരുടെ ശ്രദ്ധയില്‍ പെടുത്തിയെങ്കലും യാതൊരുവിധ പരിഹാരവുമായില്ല എന്നും നാട്ടുകാര്‍ സാക്ഷ്യപ്പെടുത്തുന്നു.

Spread the love
പേരാമ്പ്ര ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
Perambranews Live

RELATED NEWS


NEWS ROUND UP