ലോക്ക്ഡൗണില്‍ കിണര്‍ കുഴിച്ച് രാമല്ലൂരിലെ ദാമോദരന്‍

By | Wednesday April 8th, 2020

SHARE NEWS

പേരാമ്പ്ര : കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി രാജ്യത്ത് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചപ്പോള്‍ എല്ലാവരും വീടുകളില്‍ കഴിയേണ്ട അവസ്ഥ. ആദ്യ ദിവസങ്ങളില്‍ വീടും പരിസരവുമൊക്കെ ശുചീകരിച്ച് ആളുകള്‍ കഴിച്ചു കുട്ടി. പിന്നീടുള്ള ദിവസങ്ങള്‍ പലര്‍ക്കും വിരസതയുടേതായി മാറി. പലരും ടിവിക്കും സമൂഹമാധ്യമങ്ങള്‍ക്കും മുന്നിലായി.

എന്നാല്‍ ലോക്ക്ഡൗണ്‍ ദിനം കുടിവെള്ളക്ഷാമത്തിനെതിരെയുള്ള യുദ്ധമാക്കി മാറ്റുകയായിരുന്നു പേരാമ്പ്രക്കടുത്ത് നൊച്ചാട് രാമല്ലൂരിലെ കുളമുള്ള പറമ്പില്‍ ദാമോദരന്‍. ദാമോദരന്റെ വീടിനോട് ചേര്‍ന്ന കിണറ്റിലെ വെള്ളം വേനല്‍ കനക്കുന്നതോടെ ഇല്ലാതാവും. പിന്നെ കുടിവെള്ളത്തിനായ് സമീപത്തെ വീടുകളിലെ കിണറുകളില്‍ നിന്നോ പഞ്ചായത്ത് വാഹനങ്ങളില്‍ എത്തിക്കുന്ന വെള്ളത്തേയോ വേണം ആശ്രയിക്കാന്‍.

എന്നാല്‍ ഇത്തവണ സ്വന്തം കിണറ്റിലെ വെള്ളം കുടിക്കാം ഇയാളുടെ കുടുംബത്തിന്. സ്വന്തം കിണറെന്നു പറഞ്ഞാല്‍ നൂറു ശതമാനം സ്വന്തം കിണര്‍. ലോക്ക് ഡൗണിന് വീട്ടിലിരിക്കുമ്പോള്‍ കൂലിപണിക്കാരനായ ദാമോദരന്‍ തൊടിയില്‍ കിണര്‍ കുഴിക്കാന്‍ തുടങ്ങി, പരസഹായമില്ലാതെ. പത്ത് ദിവസം കൊണ്ട് കിണറില്‍ വെള്ളം കണ്ടു. 8 പടകളുള്ള കിണറിന്റെ പ്രവൃത്തി ദാമോദരന്‍ തനിച്ചാണ് ചെയ്തത്.

കുഴിച്ചതും കിണറില്‍ നിന്ന്് മണ്ണ് പുറത്തെത്തിച്ചതും ഒറ്റക്ക്. വലിയ കോണി കിണറിലേക്ക് ഇറക്കി കൊട്ടയില്‍ മണ്ണെടുത്ത് ഈ കോണിവഴി പുറത്തെത്തിക്കുകയായിരുന്നു. ഒരുദിവസം മകനും സേഹാദരന്റെ മകനും സഹായത്തിനുണ്ടായിരുന്നു. കിണര്‍കുഴിക്കുന്ന ജോലി ചെയ്യുന്ന ആളല്ല ദാമോദരന്‍.

എന്നിട്ടും കിണര്‍കുഴിക്കുന്ന ഒരു സംഘം ഒരാഴ്ച എടുത്ത് തീര്‍ക്കുന്ന ജോലിയാണ് ഇയാള്‍ പത്ത് ദിവസം കൊണ്ട് പൂര്‍ത്തീകരിച്ചത്. കിണറിന്റെ വശങ്ങള്‍ ഇടിയുന്നുണ്ട്, ഇപ്പോഴത്തെ പ്രതിസന്ധിയൊക്കെ കഴിഞ്ഞ് കല്ല് കിട്ടുമ്പോള്‍ കിണര്‍ കെട്ടി സംരക്ഷിക്കണമെന്ന് ദാമോദരന്‍ പറയുന്നു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ പേരാമ്പ്രന്യൂസിന്റെതല്ല. സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Your email address will not be published. Required fields are marked *

*

*

Also Read