Categories
headlines

പെരുവണ്ണാമൂഴി മുതുകാട് റോഡില്‍ ചെമ്പനോട ജംഗ്ഷന് ഇരുവശവുമുള്ള അപകടകരാമായ വെള്ളക്കെട്ടുകള്‍ ഉടന്‍ നികത്തി ഗതാഗത യോഗ്യമാക്കണം : കേരള കോണ്‍ഗ്രസ്

പേരാമ്പ്ര: പെരുവണ്ണാമൂഴി മുതുകാട് റോഡില്‍ ചെമ്പനോട റോഡ് ജംഗ്ഷനില്‍ ഇരുവശത്തുമായി ഏതാണ്ട് 50 മീറ്റര്‍ ദൂരത്തില്‍ വലിയ ഗര്‍ത്തങ്ങള്‍ രൂപപ്പെട്ടിട്ടുള്ളത് യാത്രക്കാര്‍ക്ക് അപകട ഭീഷണിയാകുന്നു.


ഈ അപകട കുഴികള്‍ വെള്ളം നിറഞ്ഞത് മനസ്സിലാകാതെ രാത്രിയില്‍ അനവധി വാഹനങ്ങള്‍ അപകടങ്ങളില്‍ പെടുന്നുണ്ട്.

വെള്ളക്കെട്ട് നിറഞ്ഞ ഈ കുഴികള്‍ താണ്ടി നിരവധി മെറ്റല്‍ ക്രഷര്‍ ക്വാറി യൂണിറ്റുകളുടെ വാഹനങ്ങള്‍ കടന്നുപോകുന്നുണ്ട്.


ചക്കിട്ടപാറ പഞ്ചായത്തിലെ ഉത്തരവാദപ്പെട്ട നിരവധി ജനപ്രതിനിധികള്‍ സ്ഥിരമായി സഞ്ചരിക്കുന്ന ഈ പാതയുടെ ശോച്യാവസ്ഥ താത്കാലികമായി ക്വാറി വേസ്റ്റ് കൊണ്ടെങ്കിലും നികത്തി ജനങ്ങളുടെ യാത്ര ദുരിതം പരിഹരിക്കണമെന്ന് കേരളാ കോണ്‍ഗ്രസ് ചക്കിട്ടപാറ മണ്ഡലം നേതൃയോഗം അധികൃതരോട് ആവശ്യപ്പെട്ടു.

അല്ലാത്ത നപക്ഷം ഇറിഗേഷന്‍ ഓഫീസിന്റെയും പഞ്ചായത്ത് ഓഫീസിന്റെയും മുന്‍പില്‍ പ്രത്യക്ഷ സമരപരിപാടികള്‍ നടത്താന്‍ യോഗം തീരുമാനമെടുത്തു.


പാര്‍ട്ടി സംസ്ഥാന സ്റ്റീയറിംഗ് കമ്മിറ്റി അംഗം രാജീവ് തോമസ് യോഗം ഉല്‍ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ജോണ്‍സന്‍ പൂകമല അധ്യക്ഷത വഹിച്ചു. ടോമി വള്ളിക്കാട്ടില്‍, എം.ജെ വര്‍ക്കി മേടപ്പള്ളി, ബെന്നി കാഞ്ഞിരക്കാട്ടുതൊട്ടിയില്‍, ഒ.സി. ജോര്‍ജ്, ജോബി ഒളവക്കുന്നേല്‍, ബെന്നി വടക്കേടം, ജോസഫ് ചേന്നംപള്ളി, ബെന്നി പെരുമ്പില്‍ എന്നിവര്‍ പ്രസംഗിച്ചു.

Spread the love
പേരാമ്പ്ര ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
Perambranews Live

RELATED NEWS


NEWS ROUND UP