ഗാനങ്ങളുമായി ദാസനും തെരഞ്ഞെടുപ്പ് രംഗത്ത് സജീവം

By | Saturday April 6th, 2019

SHARE NEWS

പേരാമ്പ്ര : തെരഞ്ഞെടുപ്പ് കാലമായാല്‍ ദാസന്‍ പെരുമണ്ണക്കും തിരക്കാണ്. വോട്ട് പിടുത്തത്തിനോ തെരഞ്ഞെടുപ്പ് പ്രചരണത്തിനോ പോവാനല്ല. സ്ഥാനാര്‍ത്ഥികള്‍ക്കായ് തെരഞ്ഞെടുപ്പ് ഗാനങ്ങള്‍ ഒരുക്കുന്നതിന്റെ തിരക്കിലാണ് ഈ യുവാവ്.

സ്‌കൂള്‍ കലാപ്രതിഭയും നാടക നടനുമായ കോഴിക്കോട് പെരുമണ്ണ സ്വദേശിയായ ദാസന്‍ കേരളത്തിലെ മുഴുവന്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥികള്‍ക്കുമായി ഗാനരചന നടത്തിക്കഴിഞ്ഞു. ഈ ഗാനങ്ങള്‍ ആലപിക്കുന്നതും ഇദ്ദേഹം തന്നെയാണ്. ആവശ്യപ്പെട്ടാല്‍ ഏതുമുന്നണിയിലെയും സ്ഥാനാര്‍ത്ഥികള്‍ക്ക് വേണ്ടി രചന നടത്തുമെന്നും ഈ കലാകാരന്‍.

സ്ത്രീ ശാക്തീകരണത്തിന് ലോകത്തിന് മാതൃകയായ കുടുംബശ്രീ പ്രസ്ഥാനത്തെ കുറിച്ച് ആദ്യമായി ഡോക്യുെമന്ററി പുറത്തിറക്കിയത് ദാസനാണ്. ഈ ഡോക്യുെമന്ററി സര്‍ക്കാര്‍ തലത്തില്‍ കേരളത്തിനകത്തും പുറത്തും വിവിധ കേന്ദ്രങ്ങളില്‍ പ്രദള്‍ശിപ്പിച്ചിട്ടുണ്ട്. വൈകല്യം നിറഞ്ഞവരുടെ ജിവിതയാഥാര്‍ത്ഥ്യങ്ങള്‍ വരച്ചുകാട്ടിയ ആശാകിരണം വിവിധ ഹൃസ്വ ചലച്ചിത്രമേളകളില്‍ പ്രത്യേക പരാമര്‍ശങ്ങള്‍ നേടിയിട്ടുണ്ട്.

തിരിച്ചറിവ് എന്ന ഹൃസ്വ സിനിമയുടെയും ഹൃദയത്തില്‍ നീ എന്ന സംഗീത ആല്‍ബത്തിന്റെയും രചനയും സംവിധാനവും നിര്‍വ്വഹിച്ചിട്ടുണ്ട്. യശ: ശരീരരായ പാണക്കാട് ശിഹാബ് തങ്ങള്‍, ഇ. അഹമ്മദ് എന്നിവരുടെ കുട്ടിക്കാലം മുതലുള്ള അപൂര്‍വ്വ ചിത്രങ്ങളുടെ ശേഖരം സ്വന്തമായുള്ള ദാസന്‍ കേരളത്തിനകത്തും പുറത്തും അവയുടെ പ്രദര്‍ശനം നടത്തി ശ്രദ്ധ നേടി. ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷനുവേണ്ടി തയ്യാറാക്കിയ ഇതെന്ത് ഡങ്കിയാ എന്ന ദാസന്റെ നാടകം ഒട്ടനവധി വേദികളില്‍ പ്രേക്ഷക പ്രശംസ നേടിയിട്ടുണ്ട്.

നിപ്പ ബാധമൂലം ഒരു പ്രദേശമാകെ വിറങ്ങലിച്ച് നിന്നപ്പോള്‍ യാതൊരു സുരക്ഷാകവചങ്ങളുമില്ലാതെ ആശുപത്രികളിലും ആരോഗ്യ പ്രവര്‍ത്തകര്‍ക്കും മാസ്‌ക്, കൈയ്യുറ, എന്നിവ എത്തിച്ചുകൊടുത്തും ബോധവത്കരണ നോട്ടീസുകള്‍ വിതരണം ചെയ്തും സാമൂഹ്യ പ്രവര്‍ത്തന രംഗത്തും സജിവസാന്നിധ്യമായിരുന്നു ഈ കലാകാരന്‍.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ പേരാമ്പ്രന്യൂസിന്റെതല്ല. സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Your email address will not be published. Required fields are marked *

*

*

Also Read