Categories
headlines

കലുങ്ക് നിര്‍മ്മാണത്തിലെ അപാകത: അടിത്തറയിളകി വീട്

ചക്കിട്ടപാറ: റോഡിലെ ഓവുചാല്‍ വെള്ളം തോട്ടിലൂടെ കുത്തിയൊഴുകി വീടിന്റെ സംരക്ഷണ ഭിത്തി തകര്‍ന്നു.


ചക്കിട്ടപാറ ഗ്രാമ പഞ്ചായത്തില്‍ 14-ാം വാര്‍ഡിലെ മുക്കവല പട്ടാണിപ്പാറ റോഡില്‍ പാറത്തോട്ടം താഴെ കലുങ്കില്‍ നിന്നും വെള്ളം കുത്തിയൊഴുകി മാവട്ടയില്‍ ബാലകൃഷ്ണന്റെ കോണ്‍ക്രീറ്റ് വീടിന്റെ സംരക്ഷണ ഭിത്തിയാണ് തകര്‍ന്നത്.

വീടിന് പിന്‍വശത്തെ ഭിത്തി നശിച്ചതോടെ വീട് അപകട ഭീഷണിയിലാണ്. റോഡില്‍ പുതുതായി നിര്‍മ്മിച്ച കലുങ്കിലെ വെള്ളം ഒഴുകി പോവുന്നതിനായ് കാന നിര്‍മ്മിക്കാത്തതാണ് വീടിന് ഭീക്ഷണിയാവാന്‍ കാരണം.


ചക്കിട്ടപാറ ഗ്രാമപഞ്ചായത്ത് അധികൃതര്‍ക്കും, പേരാമ്പ്ര വില്ലേജ് അധികൃതര്‍ക്കും പരാതി നല്‍കിയിട്ടുണ്ട്.

പഞ്ചായത്ത് ഫണ്ടില്‍ ഉള്‍പ്പെടുത്തി തോടിന്റെ സൈഡ് കെട്ടി സംരക്ഷിക്കാമെന്ന് സ്ഥലം സന്ദര്‍ശിച്ച പഞ്ചായത്ത് അധികൃതര്‍ അറിയിച്ചു.


Spread the love
പേരാമ്പ്ര ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
Perambranews Live

RELATED NEWS


NEWS ROUND UP