Categories
headlines

പേരാമ്പ്രയില്‍ 79.74 ശതമാനം പോളിംഗ്

പേരാമ്പ്ര : വാശിയേറിയ തെരഞ്ഞെടുപ്പ് നടന്നിട്ടും പേരാമ്പ്രയില്‍ അഞ്ച് ശതമാനത്തില്‍ പരം വോട്ടുകള്‍ കുറവായാണ് പോളിംഗ് രേഖപ്പെടുത്തിയിരിക്കുന്നത്.


കോഴിക്കോട് ജില്ലയില്‍ 78.3 ശതമാനം പോളിംഗാണ് നടന്നത്. പേരാമ്പ്ര മണ്ഡലത്തില്‍ 79.74 ശതമാനം പോളിംഗ് നടന്നു. 2016 ല്‍ മണ്ഡലത്തില്‍ 84.89 പോളിംഗ് നടന്നിരുന്നു.

1,98,218 വോട്ടര്‍മാരില്‍ 1,58,075 വോട്ട് മാത്രമാണ് പോള്‍ ചെയ്തിട്ടുള്ളത്. 74,662 പുരുഷ വോട്ടര്‍മാരും 83,413 സ്ത്രീ വോട്ടര്‍മാരും വോട്ട് രേഖപ്പെടുത്തി. മണ്ഡലത്തില്‍ ട്രാന്‍സ്‌ജെന്‍ഡേര്‍സ് വോട്ടുകള്‍ രേഖപ്പെടുത്തിയില്ല.


പോസ്റ്റല്‍ വോട്ടുകള്‍ പൂര്‍ണ്ണമായും എത്തുന്നതോടെ പോളിംഗ് ശതമാനത്തില്‍ ചെറിയ വ്യത്യാസം ഉണ്ടാവാന്‍ സാധ്യതയുണ്ട്.

മണ്ഡലത്തില്‍ തികച്ചും സമാധാന പരമായിരുന്നു പോളിംഗ്. എവിടെയും അനിഷ്ഠ സംഭവങ്ങളൊന്നും തന്നെ ഉണ്ടായിട്ടില്ല. രണ്ട് ബൂത്തുകളില്‍ വോട്ടിംഗ് യന്ത്രം പണിമുടക്കിയത് പോളിംഗ് ആരംഭിക്കാന്‍ അല്പം സമയമെടുത്തു.


മലയോര മേഖലകളില്‍ മാവോയിസ്റ്റ് അക്രമണം കണക്കിലെടുത്ത് കനത്ത സുരക്ഷയിലാണ് പോളിംഗ് നടത്തിയത്. ചുരുക്കം ചില കേന്ദ്രങ്ങളില്‍ മാത്രമാണ് കോവിഡ് രോഗികള്‍ വോട്ട് രേഖപ്പെടുത്താന്‍ എത്തിയത്.

Spread the love
പേരാമ്പ്ര ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
Perambranews Live

RELATED NEWS


NEWS ROUND UP