Categories
headlines

പൂഴിത്തോട് ആലമ്പാറ ആദിവാസി കോളനിയില്‍ കാട്ടാന വാഴത്തോട്ടം നശിപ്പിച്ചു

പേരാമ്പ്ര: ചക്കിട്ടപാറ പഞ്ചായത്തിലെ വാര്‍ഡ് 4 പൂഴിത്തോട് ആലമ്പാറ ആദിവാസി കോളനിയില്‍ കാട്ടാന വാഴത്തോട്ടം നശിപ്പിച്ചു. പൂഴിത്തോട് മേഖലയില്‍ പല ഇടങ്ങളിലായി കാട്ടാനയുടെ ശല്യം തുടങ്ങിയിട്ട് കുറച്ച് നാളുകളായി.


പല കര്‍ഷകരുടെയും കൃഷി ഇടങ്ങളില്‍ ആന കയറി കൃഷി നശിപ്പിക്കുന്നതും പതിവായിട്ടുണ്ട്. രണ്ട് കൊല്ലത്തോളമായി ഏഴോളം ആന വാച്ചര്‍മാര്‍ ഉണ്ടായിരുന്നെങ്കിലും ഇപ്പോള്‍ ഒരു വാച്ചറും പ്രദേശത്തില്ലന്ന് നാട്ടുകാര്‍ പറയുന്നു.

ഇവിടെ 10 കിലോമീറ്റര്‍ ദൂരത്ത് സോളാര്‍ ഫെന്‍സിംങ്ങ് സ്ഥാപിച്ചിട്ടുണ്ടെങ്കിലും ഇവ പരിപാലിക്കാനും ആരും ഇല്ല.


ഇതിന്റെ കാരണം അന്വേഷിച്ചപ്പോള്‍ ഫണ്ട് ഇല്ല എന്നാണ് ഡിപ്പാര്‍ട്ട്‌മെന്റ ഭാഗത്തു നിന്നും മറുപടി കിട്ടിയതെന്ന് ഇവര്‍ പറഞ്ഞു.

കര്‍ഷകരുടെ കൃഷി ഇടം സംരക്ഷിക്കാന്‍ തുച്ചമായ ഫണ്ട് പോലും അനുവദിക്കാത്ത ഡിപ്പാര്‍ട്ട്‌മെന്റ് നിലപാടിനെതിരെ പ്രതിഷേധം രേഖപെടുത്തു കയാണെന്നും എത്രയും പെട്ടന്ന് പ്രസ്തുത പ്രശ്‌നങ്ങള്‍ക്ക് പരിഹാരം ഉണ്ടായില്ലെങ്കില്‍ കര്‍ഷകരെ സംഘടിപ്പിച്ച് ബന്ധപെട്ട ഓഫീസുകള്‍ക്ക് മുമ്പില്‍ പ്രക്ഷേഭം ആരംഭിക്കുമെന്നും വാര്‍ഡ് മെമ്പര്‍ പറഞ്ഞു.


Spread the love
പേരാമ്പ്ര ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
Perambranews Live

RELATED NEWS


NEWS ROUND UP