Categories
headlines

പ്രിയപ്പെട്ടതിനെ പകുത്തു നല്‍കി വേറിട്ട വഴിയില്‍ ഒരു കുരുന്ന്

പേരാമ്പ്ര : തന്റെ പ്രിയപ്പെട്ട തലമുടിയഴകില്‍ ഒരു പങ്ക് മുറിച്ചെടുത്ത് വേദനിക്കുന്ന മനസ്സുകള്‍ക്ക് സന്ത്വനമേകി ദേവനന്ദ വേറിട്ട മാതൃകയാകുന്നു.


വടക്കുമ്പാട് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ എന്‍എസ്എസ് വളണ്ടിയര്‍ ലീഡര്‍ എസ്.ഡി ദേവനന്ദ കാന്‍സര്‍ രോഗികള്‍ക്ക് തന്റെ മുടി മുറിച്ച് പ്രോഗ്രാം ഓഫീസര്‍ ആര്‍. സീനയ്ക്ക് കൈമാറി.

പേരാമ്പ്ര അയ്യപ്പന്‍ ചാലില്‍ ബാബുരാജിന്റെയും സുഷമയുടെയും മകളാണ് ദേവനന്ദ. ജീവകാരുണ്യ പ്രവര്‍ത്തനത്തിലും കോവിഡ് കാലത്തെ സാമൂഹിക സേവനരംഗത്തും ശ്രദ്ധേയമായ പ്രവര്‍ത്തനമാണ് വടക്കുമ്പാട് എന്‍എസ്എസ് യൂണിറ്റ് കാഴ്ച വെച്ചത്.


തണല്‍ കരുണ സ്‌പെഷല്‍ സ്‌ക്കൂളിലെ ഭിന്നശേഷിക്കാരായ വിദ്യാത്ഥികള്‍ക്കൊപ്പമായിരുന്നു ഇത്തവണ ഇവരുടെ ക്രിസ്തുമസ് – പുതുവത്സര ആഘോഷം.

മാനസികവും ശാരീരികവുമായ വെല്ലുവിളികള്‍ നേരിടുന്ന കുട്ടികളെ കണ്ടെത്താന്‍ ചങ്ങരോത്ത് ഗ്രാമ പഞ്ചായത്തിലെ 17-ാം വാര്‍ഡില്‍ സര്‍വ്വെ നടത്തുകയും ചെയ്തിരുന്നു.


ഏര്‍ലി ഇന്റര്‍വെന്‍ഷന്‍ പദ്ധതിയുടെ ഭാഗമായി ജനിച്ചതു മുതല്‍ ആറ് വയസ്സുവരെയുള്ള കുട്ടികളുടെ പ്രയാസങ്ങള്‍ തിരിച്ചറിഞ്ഞ് പരിഹാരം തേടുകയാണ് ഈ സര്‍വ്വയുടെ ലക്ഷ്യം.

യൂണിറ്റിന്റെ മറ്റ് കോവിഡ് കാല പ്രവര്‍ത്തനങ്ങള്‍ക്കും നേതൃത്വം നല്‍കിയത് ദേവനന്ദയാണ്.

ദേവനന്ദയുടെ മുടി അര്‍ബുദ രോഗികള്‍ക്കായി പാലിയേറ്റിവ് മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സന്നദ്ധ സംഘടനയെ ഏല്പിക്കുമെന്ന് സീന ടീച്ചര്‍ പറഞ്ഞു.

 

Spread the love
പേരാമ്പ്ര ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
Perambranews Live

RELATED NEWS


NEWS ROUND UP