ഡയാലിസിസ് രോഗിക്ക് ആവശ്യമായ മരുന്ന് നല്‍കി ആവള ബ്രദേഴ്‌സ് കലാസമിതി

By | Tuesday April 28th, 2020

SHARE NEWS

പേരാമ്പ്ര : വൃക്ക സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ഡയാലിസിസ് ചെയ്തു വരുന്ന രോഗിക്ക് ആവള ബ്രദേഴ്‌സ് കലാസമിതി മരുന്ന് വാങ്ങി നല്‍കി.

ഇദ്ദേഹത്തിനു മരുന്ന് ആവശ്യം ഉണ്ട് എന്ന് ആവള പ്രൈമറി ഹെല്‍ത്ത് സെന്റര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ എന്‍.ടി. ഷിജി, പാലിയേറ്റിവ് പ്രവര്‍ത്തക ഷീബ എന്നിവര്‍ അറിയിച്ചതിനെ തുടര്‍ന്ന് കലാസമിതി പ്രവര്‍ത്തകര്‍ 4 മാസത്തെക്ക് ആവശ്യമായ മരുന്ന് എത്തിക്കുകയായിരുന്നു.

മരുന്ന് ആവള പ്രാഥമിക ആരോഗ്യ കേന്ദ്രം മെഡിക്കല്‍ ഓഫീസര്‍ ഡോ. ബാസിത്തിനു കൈമാറി. കലാസമിതി പ്രസിഡന്റ് രജീഷ് കണ്ടോത്ത്, സെക്രട്ടറി ഷാനവാസ് കൈവേലി മെമ്പര്‍മാരായ എം. കുഞ്ഞമ്മത്, വി.സി. ശ്രീജിത്ത്, ആശുപത്രി സ്റ്റാഫ് എന്നിവര്‍ സംബന്ധിച്ചു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ പേരാമ്പ്രന്യൂസിന്റെതല്ല. സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Your email address will not be published. Required fields are marked *

*

*

Also Read