പേരാമ്പ്ര : നാടിന്റെ ഡിജിറ്റല്‍ ഭൂപടമാക്കുന്ന ആള് ആപ്പിന്റെ ലോക്കല്‍ സര്‍ച്ചിലേക്ക് വിവരശേഖരണം ആരംഭിച്ചു.

പൊതു- സ്വകാര്യ സ്ഥാപനങ്ങള്‍, വിവിധ തരം സേവനദാതാക്കള്‍, പൊതു പ്രാധാന്യമുള്ള വ്യക്തികള്‍ എന്നിവര്‍ക്ക് ആള് ആപ്പില്‍ വിവരങ്ങള്‍ പങ്കുവയ്ക്കാം.
ആദ്യ ഘട്ടത്തില്‍ കോഴിക്കോട് ജില്ലയിലും പിന്നീട് കേരളം മുഴുവനായും ആള് ആപ്പിന്റെ സേവനം ലഭ്യമാവും.
വിവര ശേഖരണത്തിന്റെ ഭാഗമായി വടകര, പേരാമ്പ്ര, നാദാപുരം ,കുറ്റ്യാടി എന്നീ മണ്ഡലങ്ങളില്‍ ആള് ആപ്പിന്റെ ടീം സ്ഥാപനങ്ങളെയും, വ്യക്തികളെയും സന്ദര്‍ശിച്ച് വിവരശേഖരണം നടത്തി. വടകരയില്‍ കണ്ട്രോള് റൂം ഡിവൈഎസ്പി രാഗേഷ് കുമാര്‍ എന്നിവര്‍ വിവരശേഖരണം ഉദ്ഘാടനം ചെയ്തു. പേരാമ്പ്രയില്‍ സബ്ബ് ഇന്‍സ്പെക്ടര്‍ വി.പി. അഖില്‍, നാദാപുരത്ത് ഇന്‍സ്പെക്ടര്‍ ഓഫ് പൊലീസ് സുനില്‍ കുമാറും ഉദ്ഘാടനം ചെയ്തു.
വാര്‍ത്ത, വീഡിയോ, ലോക്കല്‍ സര്‍ച്ച്, ഓഫര്‍ സോണ്‍, ബൈ ആന്റ് സെല്‍ എന്നിങ്ങനെ വിവിധ തലങ്ങള്‍ ആള് ആപ്പിലുണ്ടാവും.

News from our Regional Network
RELATED NEWS
