Categories
headlines

മൃതദേഹത്തോട് അനാദരവ്: നോര്‍ക്ക നിലപാട് വ്യക്തമാക്കണം ബിജെപി


മേപ്പയ്യൂര്‍: അസമില്‍ ദുരൂഹ സാഹചര്യത്തില്‍ മരണമടഞ്ഞ ടൂറിസ്റ്റ് ബസ്സ് ജീവനക്കാരന്‍ മേപ്പയ്യൂര്‍ നരക്കോട് മഠത്തില്‍ കുളങ്ങര മീത്തല്‍ അഭിജിത്തിന്റെ മൃതദേഹത്തോട് അനാദരവ് കാണിച്ച സംഭവത്തില്‍ സര്‍ക്കാര്‍ ഏജന്‍സിയായ നോര്‍ക്ക നിലപാട് വ്യക്തമാക്കണമെന്ന് ബിജെപി ജില്ല പ്രസിഡണ്ട് വി.കെ സജീവന്‍ ആവശ്യപ്പെട്ടു.


ദിവസങ്ങളോളം പഴക്കമുള്ള മ്യതദേഹം ഫ്രീസര്‍ പോലുമില്ലാതെയാണ് നോര്‍ക്കയുടെ നേതൃത്വത്തില്‍ നാട്ടിലെത്തിച്ചതെന്ന ബന്ധുക്കളുടെ ആരോപണം ഗൗരവതരമാണ്.

അഴുകിയ നിലയിലുള്ള മൃതശരീരം അവസാനമായി അമ്മയ്ക്ക് പോലും കാണാനാവാതെ മറവ് ചെയ്യേണ്ടി വന്നത് സങ്കടകരമാണെന്ന് സജീവന്‍ കുറ്റപ്പെടുത്തി.


പരാതിയില്‍ സമഗ്ര അന്വേഷണം നടത്തി മരണത്തിലെ ദുരുഹത നീക്കാന്‍ പോലീസ് തയ്യാറാവണമെന്നും സജീവന്‍ ആവശ്യപ്പെട്ടു.

അഭിജിത്തിന്റ വിട് സന്ദര്‍ശിച്ച് ബന്ധുക്കളെയും സുഹ്യത്തുക്കളെയും ആശ്വസിപ്പിച്ചതിന് ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.


കര്‍ഷക മോര്‍ച്ച സംസ്ഥാന സെക്രട്ടറി കെ. കെ രജീഷ്, ബി ജെ പി നിയോജകമണ്ഡലം പ്രസിഡണ്ട് വി.സി ബിനിഷ് , കെ.പ്രദീപന്‍, ബൈജു കോളോറത്ത് എന്നിവര്‍ അദ്ദേഹത്തിനൊപ്പമുണ്ടാ യിരുന്നു.

Spread the love
പേരാമ്പ്ര ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
Perambranews Live

RELATED NEWS


NEWS ROUND UP