നിരാലംബരായ കുടുബങ്ങള്‍ക്ക് ഭക്ഷ്യ ധാന്യ കിറ്റ് വിതരണം ചെയ്തു

By | Tuesday March 31st, 2020

SHARE NEWS

പേരാമ്പ്ര : മേപ്പയ്യൂര്‍ ഗ്രാമപഞ്ചായത്ത് 9 ാം വാര്‍ഡില്‍ നിരാലംബരായ കുടുബങ്ങള്‍ക്ക് ഭക്ഷ്യ ധാന്യ കിറ്റ് വിതരണം ചെയ്തു. അയല്‍ സഭാ ഭാരവാഹികളുമായും രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുമായും സംതമ്മിലുണ്ടാക്കിയ ധാരണയുടെ അടിസ്ഥാനത്തിലാണ്് ആര്‍.ആര്‍.ടി.യുടെ നേതൃത്വത്തില്‍ 35 ഓളം കുടുബങ്ങള്‍ക്ക് ഭക്ഷണസാധനങ്ങളടങ്ങിയ കിറ്റ് എത്തിച്ചു കൊടുത്തത്.

ഗ്രാമപഞ്ചായത്തംഗം ഭാസ്‌ക്കരന്‍ കൊഴുക്കല്ലൂര്‍, കമ്മറ്റി ചെയര്‍മാന്‍ കെ.എം. ബാലന്‍, കണ്‍വീനര്‍ കെ. ഷൈനു എന്നിവര്‍ കിറ്റുകള്‍ അയല്‍ സഭാ കണ്‍വീനര്‍മാര്‍ വശം എത്തിച്ചു കൊടുത്തത്. കമ്മറ്റി അംഗങ്ങളായ സി. രവി, സുഭാഷ് മേലേപ്പാട്ട്, ടി.എന്‍. അമ്മത്, ബൈജു കൊളോറോത്ത്, പി.എന്‍.കെ. നായര്‍, വി. നാരായണന്‍ എന്നിവര്‍ വിതരണത്തിന് മേല്‍ നോട്ടം വഹിച്ചു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ പേരാമ്പ്രന്യൂസിന്റെതല്ല. സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Your email address will not be published. Required fields are marked *

*

*

Also Read