ജില്ലയില്‍ പേരാമ്പ്രയില്‍ ഉള്‍പ്പെടെ പുതിയ കണ്ടെയിന്‍മെന്റ് സോണുകള്‍ പ്രഖ്യാപിച്ചു

By | Tuesday July 14th, 2020

SHARE NEWS

കോഴിക്കോട് (2020 july 14): കോഴിക്കോട് േകാര്‍പ്പറേഷന്‍, വടകര മുന്‍സിപ്പാലിറ്റി, പേരാമ്പ്ര ഗ്രാമപഞ്ചായത്ത് എന്നിവിടങ്ങളിലെ വാര്‍ഡുകളില്‍ കോവിഡ് 19 രോഗം സ്ഥിരീകരിച്ച വ്യക്തികളുമായി സമൂഹത്തിലെ വിവിധ ആളുകള്‍ സമ്പര്‍ക്കമുണ്ടായതായ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഇത്തരം വാര്‍ഡുകള്‍ കണ്ടെയിന്‍മെന്റ് സോണുകള്‍ പ്രഖ്യാപിച്ച് ജില്ല കലക്ടര്‍ ഉത്തരവ് ഇറക്കി.

കോഴിക്കോട് കോര്‍പ്പറേഷനിലെ വാര്‍ഡ് 41 അരീക്കാട്, വാര്‍ഡ് 57 മുഖദാര്‍, വടകര മുന്‍സിപ്പാലിറ്റിയിലെ മുഴുവന്‍ വാര്‍ഡുകള്‍, പേരാമ്പ്ര ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് 17 ആക്കൂപ്പറമ്പ്, വാര്‍ഡ് 18 എരവട്ടൂര്‍, വാര്‍ഡ്19 ഏരത്ത്മുക്ക് എന്നിവയാണ് കണ്ടെയിന്‍മെന്റ് സോണുകളായി പ്രഖ്യാപിച്ചത്.

പ്രസ്തുത വാര്‍ഡുകളില്‍ പൊതുഗതാഗതം നിേരാധിച്ചു. ഈ വാര്‍ഡുകളില്‍ ഭക്ഷ്യ/ അവശ്യ വസ്തുക്കള്‍ കച്ചവടം ചെയ്യുന്ന സ്ഥാപനങ്ങളും മരുന്ന് ഷാപ്പുകളും രാവിലെ 10 മണിമുതല്‍ വൈകിട്ട് 6 മണിവരെ പ്രവര്‍ത്തിക്കാവുന്നതാണ്.

മറ്റ് സ്ഥാപനങ്ങള്‍ ഇനിതൊരു അറിയിപ്പുണ്ടാകുന്നത് വരെ പ്രവര്‍ത്തിക്കാന്‍ പാടില്ല. വാര്‍ഡുകളില്‍ മത്സ്യ മാംസ കച്ചവടം പാടില്ല.ഈ പഞ്ചായത്തുകളില്‍ രാത്രി 7 മണി മുതല്‍ കാലത്ത് 5 മണി വരെ യാത്രകള്‍ പൂര്‍ണ്ണമായും നിരോധിച്ചിരിക്കുന്നു.

പൊലീസ്, ഹോം ഗാര്‍ഡ്, ഫയര്‍ ആന്റ് റസ്‌ക്യൂ, റവന്യൂ, ദുരന്ത നിവാരണ പ്രവര്‍ത്തനം, േകാവിഡ് പ്രതിരോധ പ്രവര്‍ത്തനം, താലൂക്ക് ഓഫീസ്, ട്രഷറി, കെഎസ്ഇബി, വാട്ടര്‍ അതോറിട്ടി, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, എടിഎം ഒഴികെയുള്ള ഓഫീസുകള്‍ അടച്ചിടും.

ഉത്തരവുകള്‍ ലംഘിക്കുന്നവര്‍ക്കെതിരെ ദുരന്ത നിവാരണ നിയമ പ്രകാരം കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്നും ഉത്തരവില്‍ പറയുന്നു.

Based on the information that various people in the community have come in contact with persons who have been diagnosed with Kovid 19 disease in the wards of Kozhikode Corporation, Vadakara Municipality and Perambra Grama Panchayat, the District Collector has issued an order declaring such wards as containment zones.

Ward 41 Areekad in Kozhikode Corporation, Ward 57 Mukhadar and all wards in Vadakara Municipality, Ward 17 Akkupparambu in Perambra Grama Panchayat, Ward 18 Eravattur and Ward 19 Erathmukku have been declared as Containment Zones.

Tags: ,
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ പേരാമ്പ്രന്യൂസിന്റെതല്ല. സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Your email address will not be published. Required fields are marked *

*

*

Also Read