നിപയും വവ്വാലുകളും പക്ഷികളും പൂമ്പാറ്റകളും എന്ന വൈജ്ഞാനിക ഗ്രന്ഥത്തിന്റെയും ദയ സഹയാത്ര 2019 ഡോക്യുമെന്ററിയുടെയും പ്രകാശനം നടന്നു

By | Monday October 21st, 2019

SHARE NEWS

പേരാമ്പ്ര : പേരാമ്പ്ര ദയ ഓഡിറ്റോറിയത്തില്‍ ഡോക്യുമെന്ററി പ്രകാശനത്തോടെയാണ് ചടങ്ങുകള്‍ ആരംഭിച്ചത്. ദയ ചെയര്‍മാന്‍ കെ. ഇമ്പിച്ച്യാലി ദയ ബഹ്‌റിന്‍ ചാപ്റ്റര്‍ സെക്രട്ടറി ബാബു.ജി. നായര്‍ക്ക് ഡോക്യുമെന്ററി കൈമാറി പ്രകാശന കര്‍മ്മം നിര്‍വ്വഹിച്ചു. തുടര്‍ന്ന് ഡോക്യുമെന്ററി പ്രദര്‍ശനവും നടന്നു. പ്രശസ്ത പക്ഷി നിരീക്ഷകനായ അബ്ദുള്ള പാലേരി രചിച്ച നിപയും വവ്വാലുകളും പക്ഷികളും പൂമ്പാറ്റകളും എന്ന വൈജ്ഞാനിക കൃതിയുടെ പ്രകാശനം പ്രശസ്ത സാഹിത്യകാരന്‍ എം.എന്‍. കാരശ്ശേരി നിര്‍വ്വഹിച്ചു.

പുസ്തകം ഏറ്റുവാങ്ങിയ സികെജി മെമ്മോറിയല്‍ ഗവ. കോളെജ് പ്രിന്‍സിപ്പാള്‍ ഡോ. കെ.കെ. വത്സല പുസ്തകം പരിചയപ്പെടുത്തി. കഴിഞ്ഞ വര്‍ഷം പേരാമ്പ്രയില്‍ കണ്ടെത്തി സംസ്ഥാനത്ത് നിരവധി ജീവനുകള്‍ കവര്‍ന്നെടുത്ത നിപ രോഗത്തെയും അതിന് കാരണക്കാരനായ് സമൂഹം ഒന്നടങ്കം കരുതിപ്പോന്ന വവ്വാലുകളുടെയും മറ്റ് പക്ഷികളെയും ഉരഗങ്ങളെയും കുറിച്ചുള്ള പഠനമാണ് ഈ പുസ്തകം. പ്രകൃതിയുടെ രാഷ്ട്രീയം പറയുന്ന പ്രസ്തുത പുസ്തകത്തിന്റെ പ്രസിദ്ധീകരണ റോയല്‍റ്റി അവകാശങ്ങള്‍ ഗ്രന്ഥകാരന്‍ ദയക്ക് നല്‍കുകയായിരുന്നു.

2000 കോപ്പികളാണ് ആദ്യ വാള്യത്തില്‍ പുറത്തിറക്കിയിരിക്കുന്നത്. ഇതില്‍ നിന്ന് ലഭിക്കുന്ന വരുമാനം ദയയിലെ 500 ഓളം വരുന്ന രോഗികളുടെ ചികിത്സാ പരിചരണങ്ങള്‍ക്ക് സഹായകമായിത്തീരും. കേരളത്തില്‍ ആദ്യമായാണ് ഒരു പാലിയേറ്റീവ് കേ്രന്ദത്തിന്റെ പ്രവര്‍ത്തനത്തിന് വേണ്ടി പുസ്തകത്തില്‍ നിന്നുള്ള വരുമാനഗ വിനിയോഗിക്കുന്നത്. ചടങ്ങില്‍ സ്വാന്തന പരിചരണ രംഗത്ത് ക്രിയാത്മക ഇടപെടലുകള്‍ നടത്തുന്ന വിദ്യാര്‍ത്ഥികളായ പ്രതിഭകളെ ആദരിച്ചു. കോഴിക്കോട് ഡിഎഫഒ വി.പി. പ്രകാശ് മുഖ്യ പ്രഭാഷണം നടത്തി. പേരാമ്പ്ര ദാറുന്നുജും കോളെജ് പ്രിന്‍സിപ്പാള്‍ എം. മുഹമ്മദ് അസ്ലാം. പ്രൈം ഡയറക്ടര്‍ കെ.എം. സിറാജ്, ദേവരാജ് കന്നാട്ടി, എം. സുനില്‍, ശ്രീധരന്‍ പെരുവണ്ണാമൂഴി, സുബൈര്‍ ചാലിക്കര, സത്യന്‍ പ്രയാഗ് എന്നിവര്‍ പ്രസംഗിച്ചു. ഗ്രന്ഥകാരന്‍ അബ്ദുള്ള പാലേരി മറുപടി പ്രസംഗം നടത്തി. വിശ്വന്‍ മഠത്തില്‍ സ്വാഗതം പറഞ്ഞ ചടങ്ങിന് ദിനേശന്‍ പേരാമ്പ്ര നന്ദിയും പറഞ്ഞു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ പേരാമ്പ്രന്യൂസിന്റെതല്ല. സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Your email address will not be published. Required fields are marked *

*

*

Also Read