Categories
headlines

കോവിഡും ജീവിതവും നൊച്ചാടിന്റെ നേര്‍കാഴ്ചകള്‍ പുസ്തകം പ്രകാശനം ചെയ്തു

പേരാമ്പ്ര (2020 Nov 04) : നൊച്ചാട് ഗ്രാമപഞ്ചായത്ത് തയ്യാറാക്കിയ കോവിഡും ജീവിതവും നൊച്ചാടിന്റെ നേര്‍കാഴ്ചകള്‍ പുസ്തകത്തിന്റെ പ്രകാശനം ധനകാര്യ വകുപ്പ് മന്ത്രി ഡോ: ടി.എം തോമസ് ഐസക് ഓണ്‍ലൈനിലൂടെ നിര്‍വ്വഹിച്ചു.


കോവിഡ് പ്രതിരോധത്തില്‍ നൊച്ചാട് ഗ്രാമപഞ്ചായത്ത് ഉയര്‍ത്തിപ്പിടിച്ച ജനകീയ പ്രതിരോധത്തിന്റെ നേര്‍സാക്ഷ്യമാണ് പുസ്തകം.

പ്രാദേശിക ഭരണകൂടം ശക്തിപ്പെടുത്തുകയും ജനകീയവല്‍കരിക്കുകയും വേണമെന്നാണ് കോവിഡ് കാലം നമ്മെ ഓര്‍മ്മപ്പെടുത്തുന്നത്. കോവിഡ് പ്രതിരോധത്തില്‍ തദ്ദേശസ്ഥാപനങ്ങള്‍ മികച്ച പ്രവര്‍ത്തനമാണ് നടത്തുന്നതെന്നും മന്ത്രി പറഞ്ഞു.


നൊച്ചാട് ഗ്രാമപഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ചടങ്ങില്‍ തൊഴില്‍ വകുപ്പ് മന്ത്രി ടി.പി രാമകൃഷ്ണന്‍ പുസ്തകത്തിന്റെ കോപ്പി കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ജനറല്‍ സെക്രട്ടറി കെ. രാധന് കൈമാറി. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.എം .കുഞ്ഞിക്കണ്ണന്‍ സ്വാഗതം പറഞ്ഞു.

പ്രഫസര്‍ ടി.പി കുഞ്ഞിക്കണ്ണന്‍, ഗ്രാമപഞ്ചായത്ത് അംഗങ്ങള്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. പഞ്ചായത്ത് സിക്രട്ടറി പി. നാരായണന്‍ നന്ദി രേഖപ്പെടുത്തി.


ഒരു ഗ്രാമ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ ഔദ്യോഗികവും അനൗദ്യോഗികവുമായ സംവിധാനങ്ങള്‍, രാഷ്ട്രീയ – യുവജന – സന്നദ്ധ സംഘടനകള്‍ എന്നിവ ഒരുമിച്ച് ചേര്‍ന്ന് എങ്ങനെ ഒരു മഹാമാരിയെ നേരിടുന്നു എന്നതും അടച്ചിട്ട കാലത്ത് ഉണ്ടായ തൊഴില്‍ നഷ്ടവും വേതന നഷ്ടവും പ്രതിപാദിക്കുന്ന പുസ്തകത്തില്‍ വിവിധ മേഖലകളിലെ 93 പേരുടെ അനുഭവങ്ങള്‍ അഭിമുഖമായി കൊടുത്തിട്ടുണ്ട്.

Dr. TM Thomas Isaac, Minister of Finance released the book ‘Kovidum Jeevitavum Nochchad Nergshakal’ prepared by Nochchad Grama Panchayat online.

The book is a direct testimony to the people’s resistance upheld by the Nochchad Grama Panchayat in the defense of Kovid.

The Kovid period reminds us that local government needs to be strengthened and popularized. He said that the local bodies were doing a good job in the defense of Kovid.

A copy of the book was handed over by Labor Minister TP Ramakrishnan at a function held at Nochchad Grama Panchayat Conference Hall. Handed over to Radhan. Grama Panchayat President PM Kunjikannan welcomed the gathering.

Professor TP Kunjikannan and Grama Panchayat members. Panchayat Secretary P. Narayanan recorded the vote of thanks.

The book describes the experiences of 93 people from different walks of life in a book on how official and informal organizations, led by a gram panchayat, and political-youth-voluntary organizations are tackling an epidemic together, as well as job losses and wage losses during the closed period.

Spread the love
പേരാമ്പ്ര ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
Perambranews Live

RELATED NEWS


NEWS ROUND UP