മാറ്റിവെച്ച ഉത്സവകൊടിയേറ്റ ദിവസം പറവകള്‍ക്ക് ദാഹജലമൊരുക്കി

By | Monday April 6th, 2020

SHARE NEWS

പേരാമ്പ്ര : മാറ്റിവെച്ച ഉത്സവത്തിന്റെ കൊടിയേറ്റം നടക്കേണ്ടിയിരുന്ന ദിവസം പറവകള്‍ക്ക് ദാഹജലമൊരുക്കി കോട്ടൂര്‍ കുന്നരംവെള്ളി അത്തൂനി ദേവി ക്ഷേത്ര കമ്മിറ്റി ഭാരവാഹികള്‍. എപ്രില്‍ 5 മുതല്‍ 12 വരെയായിരുന്നു ഇവിടെ താപ്പൊലി മഹോല്‍സവം നടക്കേണ്ടിയിരുന്നത്.

കോവിഡ് 19 പ്രതിരോധത്തിന്റെ ഭാഗമായി ഉല്‍സവം മാറ്റിവെക്കുകയായിരുന്നു. കൊടിയേറ്റ ദിവസം ക്ഷേത്രപരിപാലന സമിതി പറവകള്‍ക്ക് ക്ഷേത്രസന്നിധിയില്‍ ദാഹജമൊരുക്കി.

ഉല്‍സവാഘോഷത്തിന്റെ ഭാഗമായി നടത്താനിരുന്ന സര്‍പ്പബലി, പ്രതിഷ്ഠാദിനാഘോഷം, താലപ്പൊലി എഴുന്നള്ളത്ത്, കലാപരിപാടികള്‍ തുടങ്ങിയ എല്ലാ പരിപാടികളും മാറ്റി വെച്ചതായി പരിപാലന സമിതി ഭാരവാഹികള്‍ അറിയിച്ചു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ പേരാമ്പ്രന്യൂസിന്റെതല്ല. സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Your email address will not be published. Required fields are marked *

*

*

Also Read