ജനങ്ങളുടെ കുടിവെള്ളം മുട്ടിയപ്പോള്‍ പ്രതിഷേധവുമായി ജനപ്രതിനിധികള്‍ വാട്ടര്‍ അതോറിറ്റി ഓഫീസില്‍

By | Saturday February 22nd, 2020

SHARE NEWS

പേരാമ്പ്ര : ജനങ്ങളുടെ കുടിവെള്ളം മുട്ടിയപ്പോള്‍ പ്രതിഷേധവുമായി ജനപ്രതിനിധികള്‍ വാട്ടര്‍ അതോറിറ്റി ഓഫീസിലെത്തി. ചക്കിട്ടപാറ പഞ്ചായത്തിലെ രണ്ട്, മൂന്ന് വാര്‍ഡില്‍ പെടുന്ന കുടുംബങ്ങള്‍ക്ക് കുടിവെള്ളം ലഭിക്കാതെ പ്രയാസപ്പെട്ടതിനെ തുടര്‍ന്ന് ഈ വാര്‍ഡുകളിലെ ജനപ്രതിനിധികളാണ്് പ്രതിഷേധവുമായി പേരാമ്പ്രയിലെ വാട്ടര്‍ അതോറിറ്റി ഓഫീസിലെത്തിയത്.

ഇവിടുത്തെ നൂറിലേറെ വരുന്ന കുടുംബങ്ങള്‍ക്ക് കുടിവെള്ളമില്ലെങ്കിലും മാസാമാസം കൃത്യമായി വെള്ളക്കരമൊടുക്കാനുള്ള ബില്‍ ലഭിക്കുന്നുമുണ്ട്. നേരത്തെപഞ്ചായത്തില്‍ എല്ലാ വാര്‍ഡുകളിലും കൃത്യമായി വാട്ടര്‍ അതോറിറ്റി വക കുടിവെള്ളം ലഭിച്ചിരുന്നു.

ചെമ്പനോടയില്‍ പ്രവര്‍ത്തിക്കുന്ന ബഡ്‌സ് സ്‌കൂള്‍, ചെമ്പനോട സെന്റ് ജോസഫ് യു പി സ്‌കൂള്‍, അംഗന്‍വാടികള്‍ എന്നിവിടങ്ങളിലും കുടിവെള്ളം ലഭിക്കാതെ പ്രയാസപ്പെടുകയാണ്. പൂഴിത്തോട് -മാവട്ടത്ത് പ്രകൃതി കനിഞ്ഞരുളിയ ജലാശയത്തില്‍ നിന്നും കുടിവെള്ളം വീടുകളില്‍ പൈപ്പുകള്‍ വഴി എത്തിച്ചിരുന്നതും ജലനിധി വന്നതോടെ ഇതും മുടങ്ങി.

ഈ ഭാഗത്ത് ജലനിധി പദ്ധതിക്കായി മണ്ണ് മാന്തിയന്ത്രമുപയോഗിച്ച് കുഴിയെടുത്തപ്പോള്‍ നൂറ്റമ്പതോളം മീറ്റര്‍ പൈപ്പ് പൊട്ടിച്ച് ജലവിതരണം മുടങ്ങിയപ്പോള്‍ ജനപ്രതിനിധികളും നാട്ടുകാരും ജലനിധി പദ്ധതി തടഞ്ഞിരുന്നു. ജനപ്രതിനിധികളായ ബ്‌ളോക്ക് പഞ്ചായത്ത് മെമ്പര്‍ ഷൈല ജെയിംസ്, മൂന്നാം വാര്‍ഡ് മെമ്പര്‍ ലൈസാ ജോര്‍ജ്, രണ്ടാം വാര്‍ഡ് മെമ്പര്‍ സെമിലി സുനില്‍ എന്നിവരും കുടിവെള്ള പദ്ധതി ഗുണഭോക്താക്കളും ചേര്‍ന്ന് വാട്ടര്‍ അതോറിറ്റി ഓഫീസില്‍ എത്തി പ്രതിഷേധിച്ചു.

മണിക്കൂറുകളോളം നീണ്ട ചര്‍ച്ച നടത്തിയിട്ടും യാതൊരു നടപടിയും കൈകൊള്ളാന്‍ വാട്ടര്‍ അതോറിറ്റി തയ്യാറായിട്ടില്ല. ശക്തമായ പ്രക്ഷോഭങ്ങളുമായി വാട്ടര്‍ അതോറിറ്റി ഓഫീസില്‍ എത്തുമെന്ന് ജനപ്രതിനിധികള്‍ പറഞ്ഞു. മുടങ്ങിയ പെരുവണ്ണാമൂഴി മുതല്‍ ചെമ്പ്ര ,പുത്തിരി പാറ വരെയുള്ള മുഴുവന്‍ വാട്ടര്‍ അതോറിറ്റിയുടെ ഗുണഭോക്താക്കളായ കുടുംബങ്ങള്‍ക്കും കുടിവെള്ളം കൊടുക്കണമെന്നും ഇവര്‍ ആവശ്യപ്പെട്ടു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ പേരാമ്പ്രന്യൂസിന്റെതല്ല. സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Your email address will not be published. Required fields are marked *

*

*

Also Read