ഡങ്കിപ്പനി മന്ത്രി രാമകൃഷ്ണന്‍ സര്‍വ്വകക്ഷിയോഗം വിളിച്ചു ചേര്‍ത്തു

By | Monday July 8th, 2019

SHARE NEWS

പേരാമ്പ്ര : ഡങ്കിപ്പനിമൂലം ഒരു മരണം സംഭവിച്ച ചങ്ങരോത്ത് ഗ്രാമപഞ്ചയത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതപ്പെടുത്താന്‍ മന്ത്രി ടി.പി. രാമകൃഷ്ണന്‍ വിളിച്ചു ചേര്‍ത്ത സര്‍വ്വകക്ഷിയോഗം തിരുമാനിച്ചു.

ആശുപത്രിയില്‍ ഡോക്ടറെ നിയമിക്കാനും ചങ്ങരോത്ത് പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന് പ്രത്യേക പരിഗണന നല്‍കുമെന്നും മന്ത്രി യോഗത്തെ അറിയിച്ചു. വാര്‍ഡ് തലത്തില്‍ സര്‍വകക്ഷി യോഗം നടത്താനും തിരുമാനിച്ചു.

ഗ്രാമ പഞ്ചായത്തില്‍ നടന്ന യോഗത്തില്‍ പ്രസിഡണ്ട് ഷൈലജ ചെറുവോട്ട്, വൈസ് പ്രസിഡന്റ് മൂസ കോത്തമ്പ്ര, ബ്ലോക്ക് പഞ്ചായത്തംഗം കിഴക്കയില്‍ ബാലന്‍, കെ.വി. കുഞ്ഞിക്കണ്ണന്‍, ഇ.ടി. സരിഷ്, എന്‍.പി. വിജയന്‍, വി.കെ. സുമതി, എസ്.പി. കുഞ്ഞമ്മദ്, ഒ.ടി രാജന്‍, ഇ.ടി. ബാലന്‍, ഇ.സി ശാന്ത, ഒ.ടി. ബഷിര്‍ ജില്ല മെഡിക്കല്‍ ഓഫീസര്‍ ജയശ്രീ തുടങ്ങിയവര്‍ സംബന്ധിച്ചു.

മഴക്കാല ശുചികരണവും ഉറവിട നശികരണവും നടത്താനും തിരുമാനിച്ചു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ പേരാമ്പ്രന്യൂസിന്റെതല്ല. സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Your email address will not be published. Required fields are marked *

*

*

Also Read