വേനല്‍ മഴയില്‍ അന്യസംസ്ഥാന തൊഴിലാളികള്‍ താമസിക്കുന്ന വീട് തകര്‍ന്നു

By | Tuesday April 7th, 2020

SHARE NEWS

പേരാമ്പ്ര : ഇന്നലെ പെയ്ത വേനല്‍ മഴയില്‍ പേരാമ്പ്ര ഗ്രാമപഞ്ചായത്തിലെ മരുതേരിയില്‍ വീട് തകര്‍ന്നു. അന്യസംസ്ഥാന തൊഴിലാളികള്‍ താമസിക്കുന്ന വീടാണ് തകര്‍ന്ന് വീണത്.

മരുതേരി കനാല്‍മുക്കില്‍ പേരാമ്പ്ര സ്വദേശി ഇല്ല്യാസിന്റെ ഉടമസ്ഥതയിലുള്ള ഓട്‌മേഞ്ഞ വീടാണ് ഇന്നലെ പുലര്‍ച്ചയോടെ തകര്‍ന്ന് വീണത്. ഈ സമയം അന്യസംസ്ഥാന തൊഴിലാളികളായ അഞ്ച് പേര്‍ വീട്ടില്‍ ഉറങ്ങുന്നുണ്ടായിരുന്നു.

മേല്‍ക്കൂരയും ചുമരിന്റെ ഒരു ഭാഗവും അടര്‍ന്നു വീണു. ആര്‍ക്കും പരുക്കേറ്റിട്ടില്ല. താമസക്കാരെ റവന്യൂ ഗ്രാമപഞ്ചായത്ത് അധികൃതരെത്തി സമീപത്ത് പ്രവര്‍ത്തിക്കുന്ന കോമണ്‍ ഫെസിലിറ്റി സെന്ററിലേക്ക് മാറ്റി പാര്‍പ്പിച്ചു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ പേരാമ്പ്രന്യൂസിന്റെതല്ല. സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Your email address will not be published. Required fields are marked *

*

*

Also Read