ആശാരിക്കണ്ടിയില്‍ ഹാന്‍ഡ് വാഷിംഗ് കോര്‍ണര്‍ സ്ഥാപിച്ചു

By | Wednesday March 18th, 2020

SHARE NEWS

പേരാമ്പ്ര : ആശുപത്രി, സ്‌കൂള്‍, ബാങ്ക് എന്നിവ അടുത്ത് പ്രവര്‍ത്തിക്കുന്ന കൂത്താളി ആശാരിക്കണ്ടിയില്‍ ഡിവൈഎഫ്‌ഐ ഹാന്‍ഡ് വാഷിംഗ് കോര്‍ണര്‍ സ്ഥാപിച്ചു. ആശുപത്രി, സ്‌കൂള്‍, ബാങ്ക് എന്നിവടങ്ങളില്‍ പുറത്ത് നിന്ന് ബസ്സ് ഓട്ടോ ജീപ്പ് തുടങ്ങിയ പൊതുഗതാഗത സംവിധാനങ്ങളില്‍ വരുന്ന വിദ്യാര്‍ത്ഥികള്‍, പൊതുജനങ്ങള്‍, തുടങ്ങിയവര്‍ക്ക് ഉപയോഗിക്കാന്‍ വേണ്ടിയാണ് ആശാരിക്കണ്ടി യൂണിറ്റ് ഡിവൈഎഫ്‌ഐ കമ്മിറ്റി അല്‍ഫ ടെകിന്റെ സഹകരണത്തോടെ ഹാന്‍ഡ് വാഷിംഗ് കോര്‍ണര്‍ സ്ഥാപിച്ചത്.

നിപ രോഗിയെ പരിചരിക്കുന്നതിനിടയില്‍ രോഗം പിടിപെട്ട് മരണത്തിന് കീഴടങ്ങിയ സിസ്റ്റര്‍ ലിനിയുടെ ഭര്‍ത്താവും ആരോഗ്യ വകുപ്പ് ജീവനക്കാരനുമായ പി. സജീഷ് ഉദ്ഘാടനം ചെയ്തു. ഡിവൈഎഫ്‌ഐ പേരാമ്പ്ര ബ്ലോക്ക് ജോയിന്റ് സെക്രട്ടറി സി.കെ. രൂപേഷ്, മേഖല സെക്രട്ടറി എ.എം. വികാസ് തുടങ്ങിയവര്‍ പങ്കെടുത്തു.

 

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ പേരാമ്പ്രന്യൂസിന്റെതല്ല. സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Your email address will not be published. Required fields are marked *

*

*

Also Read