മണ്ണിലിറങ്ങി പൊന്ന് വിളയിച്ച്, കാര്‍ഷിക സംസ്‌കൃതിയിലേക്ക് മടങ്ങാന്‍ യുവത്വം

By | Friday May 22nd, 2020

SHARE NEWS

പേരാമ്പ്ര : നടാം നാടിനായ്, അതിജീവിക്കും നമ്മള്‍ എന്ന മുദ്രാവാക്യവുമായി ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ ആവളയില്‍ മരച്ചീനി കൃഷി ആരംഭിച്ചു.

മുഖ്യമന്ത്രി പിണറായി വിജയന്റെ ആഹ്വാനമനുസരിച്ച് ഡിവൈഎഫ്‌ഐ ആവള മേഖല കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടത്തുന്ന രണ്ടേക്കര്‍ ഭൂമിയിലാണ് മരച്ചീനി കൃഷി ആരംഭിച്ചത്.

കൃഷിയുടെ നടീല്‍ ഉദ്ഘാടനം സംസ്ഥാന കമ്മിറ്റി അംഗം പി.കെ അജീഷ് നിര്‍വ്വഹിച്ചു. സിപിഐ (എം) ആവള ലോക്കല്‍ സിക്രട്ടറി വി.കെ. നാരായണന്‍,

ഡിവൈഎഫ്‌ഐ ബ്ലോക്ക് സെക്രട്ടറി എം.എം. ജിജേഷ്, ആവള മേഖല സെക്രട്ടറി അതുല്‍ ദാസ്, മേഖല പ്രസിഡണ്ട് എം.കെ. സുധീഷ്, ബ്ലോക്ക് ജോയന്റ് സെക്രട്ടറി വി.കെ. അമര്‍ ഷാഹി, പികെഎസ് ജില്ലാ സിക്രട്ടറി സി.എം. ബാബു തുടങ്ങിയവര്‍ പങ്കെടുത്തു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ പേരാമ്പ്രന്യൂസിന്റെതല്ല. സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Your email address will not be published. Required fields are marked *

*

*

Also Read