വടകര പാര്‍ലമെന്റ് മണ്ഡലത്തില്‍ വിജയിക്കേണ്ടത് പി. ജയരാജന്‍; ഫാ. മാത്യൂസ് വാഴക്കുന്നം

By | Sunday March 17th, 2019

SHARE NEWS

പേരാമ്പ്ര : വടകര പാര്‍ലമെന്റ് മണ്ഡലത്തില്‍ വിജയിക്കേണ്ടത് പി. ജയരാജനാണെന്ന് ഇടതു പക്ഷ സഹ യാത്രികനായ ഫാ. മാത്യൂസ് വാഴക്കുന്നം. ഡിവൈഎഫ്‌ഐ ചക്കിട്ടപാറ ടൗണില്‍ സംഘടിപ്പിച്ച സമരത്തെരുവ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

കോണ്‍ഗ്രസിന്റെ അടിസ്ഥാനം വ്യക്തികളില്‍ അധിഷ്ഠിതമാണെന്നും പൊതുവിദ്യാഭ്യാസ രംഗത്തു കാലത്തിനനുസരിച്ച മാറ്റവും വികസനവും കൊണ്ടുവന്നത് പിണറായി സര്‍ക്കാരാണെന്നു അദ്ദേഹം പറഞ്ഞു. കര്‍ഷകരെ മറന്ന നരേന്ദ്രമോദി പണക്കാരുടെയും കോര്‍പ്പറേറ്റുകളുടെയും ആളായാണു അഞ്ചു കൊല്ലവും വര്‍ത്തിച്ചതെന്നും ഫാദര്‍ മാത്യു വാഴക്കുന്നം ആരോപിച്ചു.

ടി.കെ. ബബിന്‍ അധ്യക്ഷത വഹിച്ചു. യോഗത്തിലെത്തിയ സ്ഥാനാര്‍ത്ഥി പി. ജയരാജനു പ്രവര്‍ത്തകര്‍ സ്വീകരണം നല്‍കി. ആയിരം ദിനത്തിനിടയില്‍ ഒരു ജനാധിപത്യ സര്‍ക്കാര്‍ എങ്ങനെ പ്രവര്‍ത്തിക്കണമെന്നത് എല്‍ഡിഎഫ് സര്‍ക്കാര്‍ കേരളത്തില്‍ തെളിയിച്ചു കഴിഞ്ഞതായി അദ്ദേഹം പറഞ്ഞു. വോട്ടഭ്യര്‍ത്ഥനയും അദ്ദേഹം നടത്തി. റഷീദ് കുണ്ടുതോട് പ്രസംഗിച്ചു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ പേരാമ്പ്രന്യൂസിന്റെതല്ല. സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Your email address will not be published. Required fields are marked *

*

*

Also Read