ജില്ലാതല വടംവലി മത്സരത്തില്‍ ഫൈറ്റേഴ്സ് കാരന്തൂര്‍ വിജയികളായി

By | Thursday November 21st, 2019

SHARE NEWS

പേരാമ്പ്ര : കൂത്തുപറമ്പ് രക്തസാക്ഷി ദിനാചരണത്തിന്റെ ഭാഗമായി ഡിവൈഎഫ്‌ഐ നായനാര്‍ സെന്റര്‍ വെള്ളിലോട് യുണിറ്റ് സംഘടിപ്പിച്ച ജില്ലാതല വടംവലി മത്സരത്തില്‍ ഫൈറ്റേഴ്സ് കാരന്തൂര്‍ വിജയിച്ചു.

വടം വലി മത്സരം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശ്ശേരി ഉല്‍ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് അംഗം ഇ.പി. റിനി അധ്യക്ഷത വഹിച്ചു. കെ.സി. ബാബുരാജ്, കെ.യു. ജിതേഷ്, സി.പി് രാജേഷ്, പി.പി. സമീര്‍ എന്നിവര്‍ സംസാരിച്ചു. ഡി വൈഎഫ്‌ഐ സംസ്ഥാന ട്രഷറര്‍ എസ്.കെ. സജീഷ്, ബ്ലോക്ക് സെക്രട്ടറി എം.എം. ജിജേഷ്, സി.കെ. ബാലന്‍ എന്നിവര്‍ സംബന്ധിച്ചു.

ഫൈറ്റേഴ്സ് കാരന്തൂരിന് കൂത്തുപറമ്പ് രക്തസാക്ഷി സ്മാരക വിന്നേഴ്സ് ട്രോഫിയും ക്യാഷ് പ്രൈസും, വാസ്‌കോ പെരുവില്ലക്ക് രക്തസാക്ഷി കെ. ചോയി സ്മാരക റണ്ണേഴ്സ് ട്രോഫിയും ക്യാഷ് പ്രൈസും സമ്മാനിച്ചു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ പേരാമ്പ്രന്യൂസിന്റെതല്ല. സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Your email address will not be published. Required fields are marked *

*

*

Also Read