എസ്എസ്എല്‍സി ഉന്നത വിജയികളെ ആദരിച്ചു

By | Sunday July 19th, 2020

SHARE NEWS

പേരാമ്പ്ര (2020 July 19): എസ്എസ്എല്‍സി പരീക്ഷയില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികളെ ഡിവൈഎഫ്‌ഐ മുതുകാട് മേഖല കമ്മിറ്റിയുടെ നേതൃത്വത്തില്‍ ആദരിച്ചു.

ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ വിദ്യാര്‍ഥികളെ അവരുടെ വീടുകളില്‍ സന്ദര്‍ശിച്ച് ഉപഹാരം നല്‍കി ആദരിക്കുകയായിരുന്നു. ഡിവൈഎഫ്‌ഐ മുന്‍ സംസ്ഥാന കമ്മിറ്റി അംഗം കെ. സുനില്‍ പരിപാടി ഉദ്ഘാടനം ചെയ്തു.

കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് ആയിരുന്നു പരിപാടി സംഘടിപ്പിച്ചത്. പരിപാടിയില്‍ ഡിവൈഎഫ്‌ഐ മേഖല സെക്രട്ടറി കെ. സൂരജ്, മേഖലാ ട്രഷറര്‍ ഇ.കെ. അനീഷ്, മേഖല ജോയിന്‍ സെക്രട്ടറി അതുല്‍ അശോക്, മേഖലാ വൈസ് പ്രസിഡന്റ് ഇ.കെ. ജ്യോതിഷ്, മേഖല കമ്മിറ്റി അംഗങ്ങളായ രതിന്‍, കെ.ജി. അര്‍ജുന്‍, അര്‍ജുന്‍ എസ്റ്റേറ്റ് എന്നിവര്‍ നേതൃത്വം നല്‍കി.

DYFI Muthukadu Regional Committee honored the students who achieved high marks in the SSLC examination. DYFI activists visited the students at their homes and honored them with gifts.

Tags: ,
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ പേരാമ്പ്രന്യൂസിന്റെതല്ല. സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Your email address will not be published. Required fields are marked *

*

*

Also Read